സോഷ്യൽ മീഡിയയിൽ സമീർ ഹംസ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് ഇപ്പോൾ ചർച്ച. ചിത്രത്തിൽ സമീർ ഹംസയ്ക്കൊപ്പം നടൻ മോഹൻലാലും ബോളിവുഡ് താരം ആമിർ ഖാനും ഉണ്ട്. ഇതു തന്നെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യൽമീഡിയയിൽ ഇത്രയധികം ചർച്ച ചെയ്യപ്പെടാൻ കാരണം. ഇരുവരും ചേർന്ന് പുതിയ സിനിമ ചർച്ച ചെയ്യുകയാണോ എന്നാണ് ആരാധകർ സംശയിക്കുന്നത്. ശനിയാഴ്ചയാണ് ആമിർ ഖാനും മോഹൻലാലും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മോഹൻലാലും ആമിർ ഖാനും ഒരുമിച്ച് ഒരു ചിത്രം വരുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. തെന്നിന്ത്യൻ സിനിമകളിൽ ബോളിവുഡ് താരങ്ങൾ അഭിനയിക്കുന്നതിൽ പുതുമയൊന്നുമില്ല. കഴിഞ്ഞ ദിവസം റിലീസ് ആയ എസ് എസ് രാജമൗലി ചിത്രം ആർ ആർ ആറിൽ രാം ചരണിനും ജൂനിയർ എൻ ടി ആറിനും ഒപ്പം ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവർ അഭിനയിച്ചിരുന്നു. ചിരഞ്ജീവിയുമായി ചേർന്ന് തന്റെ ആദ്യ തെലുങ്കു സിനിമയിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് സൽമാൻ ഖാൻ. അതുകൊണ്ടു തന്നെ മോഹൻലാലുമായി ചേർന്ന് ആമിർ ഖാൻ ഒരു മലയാളചിത്രത്തിൽ അഭിനയിക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
കോവിഡിന്റെ നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ ഇൻഡസ്ട്രി ബിസിനസിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. കോവിഡ് കാലത്ത് സിനിമാലോകം പുതിയ വഴികൾ കണ്ടെത്തുകയും ചെയ്തു. ഒടിടിയിലേക്ക് പ്രേക്ഷകർ എത്തുകയും പുതിയ സിനിമകൾ അവിടെ റിലീസ് ആകുകയും ചെയ്തു. ഏതായാലും കോവിഡ് ഭീതി അവസാനിച്ച സാഹചര്യത്തിൽ സിനിമാലോകം കൂടുതൽ സജീവമാകുകയാണ്. ഇതിനകം നിരവധി തെന്നിന്ത്യൻ സിനിമകളിൽ ബോളിവുഡ് താരങ്ങൾ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. മോഹൻലാലിനൊപ്പം ആമിർ ഖാനും ഇത്തരത്തിൽ ഒന്നിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആമിർ ഖാന് ഒപ്പമുള്ള ചിത്രത്തിൽ മോഹൻലാൽ തന്റെ ബ്ലൂ കളർ ടി ഷർട്ടിന് യോജിക്കുന്ന ഷൂസ് ആണ് ധരിച്ചിരിക്കുന്നത്. ഒരു ചെക്ക്ഡ് ടി ഷർട്ടിൽ അതീവ ലളിതമായാണ് ആമിർ ഖാൻ. ഏതായാലും ആമിർ ഖാനും മോഹൻലാലും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഏതായാലും ഇന്ത്യൻ സിനിമ ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ കാഴ്ചയാണ് കഴിഞ്ഞ കുറേ നാളുകളായി കണ്ടു വരുന്നത്. ചിരഞ്ജീവിക്ക് ഒപ്പം ഗോഡ്ഫാദർ എന്ന സിനിമയിലൂടെ തെലുങ്കിൽ ആദ്യ സിനിമ ചെയ്യാൻ തയ്യാറെടുക്കുകയാണ് സൽമാൻ ഖാൻ. മലയാളത്തിൽ ഇറങ്ങിയ ലൂസിഫർ സിനിമയുടെ റീമേക്ക് ആണ് ഗോഡ്ഫാദർ. നാഗ് അശ്വിന്റെ പുതിയ പ്രഭാസ് ചിത്രത്തിൽ അമിതാഭ് ബച്ചനും ദീപിക പദുക്കോണും അഭിനയിക്കുന്നു. ആദിപുരുഷ് എന്ന ചിത്രത്തിൽ കൃതി സേനനൊപ്പം പ്രഭാസ് അഭിനയിക്കും. കന്നഡ ചിത്രമായ കെജിഎഫ് 2വിൽ സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ എന്നിവർ അഭിനയിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു വലിയ മാറ്റത്തിനാണ് ഇത് വഴി വെക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…