സമൂഹ മാധ്യമങ്ങളിൽ ബോളിവുഡ് താരങ്ങൾ എല്ലാം പങ്കുവെക്കുന്ന ചിത്രങ്ങൾ അവരുടെ യഥാർത്ഥ ചിത്രങ്ങൾ അല്ല, അത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങൾ ആണെന്ന് സമീറ റെഡ്‌ഡി. ഈ ഒതുങ്ങിയ അരക്കെട്ടും ആലില വയറും സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ചെയ്യുന്നതാണെന്ന് താരം. 2010 ൽ താരം തിളങ്ങി നിൽക്കുന്ന സമയത്തെ തന്റെ ചിത്രം പങ്കുവെച്ചാണ് സമീറ ഈ കാര്യം വെളിപ്പെടുത്തിയത്, താനടക്കമുള്ള താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഫോട്ടോഷോപ്പ് ചെയ്‍തതാണ് എന്നാണ് സമീറ വ്യക്തമാക്കുന്നത്.
‘നിങ്ങള്‍ക്ക് എന്റെ മുഖത്തെ കുരുക്കളോ പാടുകളോ കാണാനാകുുന്നുണ്ടോ? വയറില്‍ തൂങ്ങി കിടക്കുന്ന ചര്‍മം കാണുന്നുണ്ടോ? യഥാര്‍ത്ഥ താടിയെല്ലും അരക്കെട്ടുമോ? എന്റെ ശരീരത്തിലെ ഏത് ഭാഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്? ഉത്തരം എല്ലാ ഭാഗവും ക്ലീന്‍ ആക്കിയതാണെന്നാണ്. വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്. 2010ലെ ചിത്രമാണിത്. താരതമ്യം കാണിക്കാന്‍ ടച്ച് അപ്പ് ചെയ്യാത്ത ഒറിജിനല്‍ ചിത്രം ഇപ്പോഴുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. എന്റെ ശരീരം എങ്ങനെയാണോ അതുപോലെ തന്നെ സ്നേഹിക്കണമെന്ന് തിരിച്ചറിയാന്‍ കുറച്ച് വെെകി. ആ സുഖം നിങ്ങളൊഴികെ മറ്റാര്‍ക്കും നല്‍കാനാകില്ല” സമീറ പറയുന്നു.
നേരത്തെ പ്രസവ ശേഷം തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെതിരെ സമീറ രംഗത്ത് എത്തിയിരുന്നു. അടുത്ത കാലത്തായി മേക്കപ്പിടാതെ ലൈവിൽ താരം എത്തിയത് വലിയ വാർത്ത ആയിരുന്നു, താരത്തിന്റെ ഈ തുറന്നു പറച്ചിലുകള്‍ക്ക് സോഷ്യല്‍ മീഡിയയും ആരാധകരും കെെയ്യടിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…