വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സമീറ റെഡ്ഡി.സിനിമാരംഗത്ത് പലരും മോശമായ രീതിയിൽ തന്നെ സമീപിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് സമീറ റെഡ്ഡി ഇപ്പോൾ.ബിഹൈൻഡ് വുഡിന് നൽകിയ അഭിമുഖത്തിലാണ് സമീറയുടെ ഈ പരാമർശം. 2014 ൽ ആയിരുന്നു സമീറയും അക്ഷയ വർധയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം താരം സിനിമാരംഗത്തു നിന്നും വിട്ടു നിന്നിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. സിനിമാ മേഖലയിൽ എന്ത് മാറ്റമാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനാണ് സമീറ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങൾ വിവാദമാകുമ്പോൾ അത് യാഥാർഥ്യമാണെന്ന് സമീറ പറയുന്നു.
സിനിമയിൽ അടിയന്തരമായി പരിഹരിക്കേണ്ട ഒരു വിഷയം വനിതാ സിനിമാപ്രവർത്തകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആണെന്നാണ് സമീറയുടെ അഭിപ്രായം. പലരും ദുരുദ്ദേശത്തോടുകൂടി തന്നെ സമീപിച്ചിട്ടുണ്ടെന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സമീറ തുറന്നു പറയുന്നു. ഗ്ലാമർ വസ്തുക്കൾ എന്നതിലുപരി സ്ത്രീയെ കാണണമെന്നും ഇത്തരമൊരു മാറ്റം ഉണ്ടാക്കുന്നതിന് ഒത്തിരി സമയം എടുക്കുമെന്ന് അറിയാമെന്നും സമീറ പറയുന്നു.ഗൗതം മേനോൻ സംവിധാനം ചെയ്ത വാരണം ആയിരം എന്നചിത്രത്തിൽ സൂര്യയുടെ നായികയായാണ് സമീറ അഭിനയിച്ചത്. സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന മലയാള ചിത്രത്തിലും സമീറ വേഷമിട്ടിട്ടുണ്ട്. തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സമീറ ഇപ്പോൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…