‘തലയുടെ പിന്‍വശത്ത് രണ്ടിഞ്ച് വലിപ്പത്തില്‍ മുടി കൊഴിഞ്ഞു; രണ്ട് മാസത്തിനിടെ വീണ്ടും’; അലോപേഷ്യ രോഗം ബാധിച്ചതിനെക്കുറിച്ച് സമീറ റെഡ്ഡി

ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് മര്‍ദിക്കുകയും സംഭവം വന്‍ വിവാദമാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അലോപേഷ്യ എന്ന രോഗം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഭാര്യ ജാഡയെ ക്രിസ് റോക്ക് പരിഹസിച്ചതാണ് വില്‍ സ്മിത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായത്. അലോപേഷ്യ രോഗാവസ്ഥ നേരിടുന്നതിനാല്‍ ജാഡ തന്റെ തലയിലെ മുടിയെല്ലാം വടിച്ചുമാറ്റിയിരുന്നു. ജാഡയുടെ മൊട്ടത്തലയെയായിരുന്നു ക്രിസ് കളിയാക്കിയത്. ക്രിസിന്റെ തമാശയേയും സ്്മിത്തിന്റെ പ്രതികരണത്തേയും എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനിടെ അലോപേഷ്യയെ നേരിടുന്നവരും പ്രതികരണങ്ങളുമായി എത്തിയിരുന്നു. ഇപ്പോഴിതാ നടി സമീറ റെഡ്ഡിയും ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്. അലോപേഷ്യ രോഗം വന്നതിനെക്കുറിച്ചും അതിനെ നേരിട്ടതിനെക്കുറിച്ചുമെല്ലാം പറയുകയാണ് സമീറ റെഡ്ഡി.

2016 ലാണ് തനിക്ക് രോഗമുണ്ടെന്ന് തിരിച്ചറിയുന്നതെന്ന് സമീറ പറയുന്നു. തന്റെ തലയുടെ പിന്‍വശത്തായി രണ്ട് ഇഞ്ച് വലിപ്പത്തില്‍ മുടി കൊഴിഞ്ഞതായി അക്ഷയ് കാണുകയായിരുന്നു. രണ്ട് മാസത്തിനിടെ രണ്ടിടത്തു കൂടി വന്നു. അതിനെ നേരിടുക ബുദ്ധിമുട്ടായിരുന്നുവെന്നും സമീറ പറയുന്നു. അലോപേഷ്യ ആളുകളെ രോഗികളാക്കി മാറ്റുകയോ പടരുകയോ ചെയ്യില്ല. പക്ഷെ വൈകാരികമായി അംഗീകരിക്കാനും നേരിടാനും സാധിച്ചെന്ന് വരില്ല. പലര്‍ക്കും അത് വലിയ മാനസികാഘാതമുണ്ടാക്കാറുണ്ടെന്നും സമീറ ചൂണ്ടിക്കാട്ടുന്നു.

മുടി കൊഴിച്ചിലിന്റേയും ചികിത്സയുടേയും വേദന വലുതാണ്. ഇഞ്ചക്ഷന്‍ എടുക്കുന്നതിലൂടെ മുടി തിരികെ വരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. തന്റെ മുടി തിരികെ വന്നത് പതുക്കെയാണ്. ഇതിനൊരു പരിഹാരമില്ലെന്ന് തനിക്കറിയാമായിരുന്നു. ഇത് വരാന്‍ പ്രത്യേകിച്ചൊരു കാരണവുമില്ല. ഇപ്പോള്‍ തനിക്ക് ആരോഗ്യമുള്ള മുടിയുണ്ട്. കൊഴിച്ചിലുകളില്ല. ജീവിതത്തിന്റെ ഏത് ഘട്ടത്തില്‍ വേണമെങ്കിലും തിരികെ വരാം. ഈ തിരക്കു പിടിച്ച ലോകത്തില്‍ ആളുകള്‍ ഒന്ന് നില്‍ക്കുമെന്നും പരസ്പരം സെന്‍സിറ്റീവായി പെരുമാറുമെന്നും കരുതുന്നുവെന്നും സമീറ കൂട്ടിച്ചേര്‍ത്തു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago