തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സമീര റെഡ്ഡി. ബോളിവുഡിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. പിന്നീട് തമിഴിലേക്കും തെലുങ്കിലുമൊക്കെ എത്തുകയായിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ട് ഈ താരം. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. സൂര്യയും സമീറ റെഡ്ഡിയും ഒരുമിച്ച് അഭിനയിച്ച ചിത്രമായ വാരണം ആയിരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇവരുടെ കെമിസ്ട്രി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും എത്തിയത്. തിരക്കുകളില്‍ നിന്നെല്ലാം മാറി കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താരമിപ്പോള്‍.
2014 ലായിരുന്നു സമീറയും അക്ഷയ് വര്‍ദേയും വിവാഹിതരായത്. 2015 ല്‍ ഇവര്‍ക്ക് മകന്‍ ജനിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. കുഞ്ഞതിഥിയുടെ കാര്യത്തെക്കുറിച്ച് പറഞ്ഞതും സമീറ തന്നെയായിരുന്നു. മകള്‍ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നായിരുന്നു താരം നേരത്തെ കുറിച്ചത്. നിറവയറിലുള്ള ചിത്രങ്ങളും സമീറ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ കണ്ട് വിമര്‍ശിക്കാനെത്തിയവര്‍ക്ക് കൃത്യമായ മറുപടിയും താരം നല്‍കിയിരുന്നു. കുഞ്ഞഥിയുടെ വരവിന് മുന്നോടിയായുള്ള ബേബി ഷവര്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങളുമായാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. നേരത്തെ കാവ്യ മാധവന്റേയും പ്രിയ കുഞ്ചാക്കോയുടേയും ബേബി ഷവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ബേബി ഷവര്‍ ആഘോഷം
കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന് മുന്നോടിയായാണ് ബേബി ഷവര്‍ പാര്‍ട്ടി നടത്തുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി പലരും ആഘോഷമാക്കി മാറ്റാറുണ്ട് ഈ ചടങ്ങ്. താരകുടുംബത്തിലെ ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കാവ്യ മാധവന്‍, രംഭ, പ്രിയ കുഞ്ചാക്കോ തുടങ്ങിയവരുടെ ബേബി ഷവര്‍ പാര്‍ട്ടിക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തെന്നിന്ത്യയുടെ പ്രിയനായികമാരിലൊരാളായ സമീറ റെഡ്ഡിയാണ് ഇപ്പോള്‍ ബേബി ഷവര്‍ സന്തോഷം പങ്കുവെച്ച് എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…