രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് സംവൃത സുനിൽ. ചിത്രത്തിലെ തങ്കി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ താരത്തിന് നിരവധി അവസരങ്ങളായിരുന്നു മലയാളത്തിൽ നിന്നും ലഭിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പർ നായകന്മാരുടെ ഒപ്പം അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിരുന്നു. വിവാഹശേഷം താരം കുടുംബവുമൊത്ത് അമേരിക്കയിലായിരുന്നു താമസം. ഭർത്താവിൻറെ പേര് അഖിൽ എന്നാണ്. തലശ്ശേരിക്കാരിയായിരുന്ന സംവൃത അങ്ങനെ അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. മൂത്തമകൻ പിറന്നതിനു ശേഷം മഴവിൽ മനോരമയിലെ നായിക നായകൻ എന്ന റിയാലിറ്റിഷോയിലൂടെ ജഡ്ജായി കടന്നുവന്നിരുന്നു. വിവാഹശേഷം അഭിനയത്തോട് വിട പറയുന്ന നടിമാരുടെ ലിസ്റ്റിൽ തന്നെയായിരുന്നു സംവൃതയും ഉൾപ്പെട്ടിരുന്നത്. പക്ഷേ ബിജുമേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്താൻ താരം ആഗ്രഹിച്ചു.
ചിത്രത്തിൽ ഒരു നാട്ടിൻപുറത്തുകാരിയുടെ വേഷമാണ് ലഭിച്ചത്. പിന്നീട് താരം ചാനലുകളിലൂടെ അഭിമുഖങ്ങളിലും സജീവമായിരുന്നു, അടുത്തിടെയാണ് രണ്ടാമത്തെ കുഞ്ഞു പിറന്നത്.സന്തോഷവാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. മൂത്തമകൻ അഗസ്ത്യ പ്രീ സ്കൂളിലാണ് പഠിക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആണ് തനിക്ക് ഇപ്പോൾ ഏറ്റവുമധികം ശ്രദ്ധ എന്നും അഭിനയിക്കില്ല എന്ന് ആരോടും പറഞ്ഞിട്ടില്ല എന്നും നല്ല വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ വീണ്ടും അഭിനയിക്കും എന്നു താരം തുറന്നുപറയുന്നു.
വിവാഹ ശേഷം അമേരിക്കയിൽ എത്തിയപ്പോഴാണ് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്. കുഞ്ഞുങ്ങളെ നോക്കാൻ ഇപ്പോഴാണ് താൻ പഠിച്ചതെന്നും സംവൃത കൂട്ടിച്ചേർക്കുന്നു. എന്തിനേറെ പറയുന്നു വിവാഹത്തിനുമുൻപ് കുക്കിങ് അറിയില്ലായിരുന്നു, ഭർത്താവ് ഒരുപാട് സപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇനിയും അഭിനയിക്കണമെന്ന ഏറെ ആഗ്രഹം അദ്ദേഹത്തിന്റെ കുടുംബത്തിനാണെന്നും താരം പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…