ഒരു വടക്കൻ സെൽഫി എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജി പ്രജിത്ത്. ഇപ്പോൾ രണ്ടാം ചിത്രവുമായി വരികയാണ് ജി പ്രജിത്ത്. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജുമേനോനും സംവൃതാ സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃതാ സുനിൽ മലയാള സിനിമയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത് . സംവൃതയുടെ തിരിച്ചുവരവ് തന്നെയാണ് ഈ ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇപ്പോൾ ഒരു സ്വകാര്യ റേഡിയോ എഫ് എമ്മിന് അനുവദിച്ച അഭിമുഖത്തിൽ എങ്ങനെയാണ് സിനിമയിലേക്ക് കടന്നു വന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവൃത സുനിൽ.
ഹോസ്റ്റലിൽ പല്ലുതേച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സംവിധായകൻ ലാൽജോസ് എന്ന സിനിമയിൽ നായികയാക്കിയത് എന്ന് തമാശ രൂപേണ പറയുകയാണ് സംവൃത സുനിൽ. സെൻറ് തെരേസാസിൽ പഠിക്കുന്ന സമയത്താണ് തന്നെ കാണുവാൻ സംവിധായകൻ ലാൽജോസ് ഹോസ്റ്റലിൽ രാവിലെ എത്തിയത്. സംവിധായകൻ രഞ്ജിത്ത് കുടുംബ സുഹൃത്താണ് .അദ്ദേഹം വഴിയാണ് തന്നെ കാണാൻ ലാൽജോസ് എത്തിയത്. തലേദിവസം അച്ഛൻ വിളിച്ചു പറഞ്ഞിരുന്നെങ്കിലും സിനിമയിലഭിനയിക്കാൻ ഒട്ടും താത്പര്യമില്ലാതിരിക്കുകയായിരുന്നു. അമ്മ വിളിച്ചപ്പോഴും ഞാൻ കാണാനൊന്നും ചെല്ലില്ലെന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു. റൂംമേറ്റ്സ് എന്നെ റെഡിയാക്കി വിട്ടു. അവരുടെ മുന്നിൽ ചെന്ന് നിന്നു. നെർവസ് ആയി. പെട്ടെന്ന് ഇവരെന്റെ ഉയരമെത്രയെന്നൊക്കെ ചോദിച്ചു. ഉയരം കൂട്ടിപ്പറഞ്ഞാൽ അവർ പേടിക്കുമല്ലോ എന്നു കരുതി അഞ്ച് അടി ഏഴിഞ്ച് ഉയരമുള്ളത് അഞ്ച് എട്ടിൽ കൂടുതലുണ്ടെന്നു പറഞ്ഞു. കുറച്ചു ഫോട്ടോസ് എടുക്കട്ടേയെന്നു ചോദിച്ച് അതൊക്കെ എടുത്തു കൊണ്ടു പോയി. കുറച്ചു കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്നെ സെലക്റ്റ് ചെയ്തു എന്ന്. പിറ്റേ ദിവസം രസികന്റെ ഷൂട്ടും തുടങ്ങി. അങ്ങനെയായിരുന്നു തന്റെ സിനിമാപ്രവേശമെന്നു പറഞ്ഞ് സംവൃത ചിരിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…