Categories: MalayalamNews

അടുക്കളയിൽ കയറി ആണിന്റെ കൈ മുറിയുന്നത് ഒരു കുഴപ്പമല്ല; പുതിയ പരസ്യത്തിൽ നയം വ്യക്തമാക്കി സംയുക്ത വർമ

സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ച് മുന്നോട്ടു പോകുന്ന പരസ്യത്തിൽ അടുക്കള കാര്യത്തിലെ നയം വ്യക്തമാക്കിയിരിക്കുകയാണ് നടി സംയുക്ത വർമ. ചുരുക്കത്തിൽ വീണ്ടും ചില വീട്ടുകാര്യങ്ങളുമായാണ് സംയുക്ത വർമ പ്രേക്ഷകരുടെ മുമ്പിലേക്ക് വീണ്ടുമെത്തുന്നത്. അതൊരു പരസ്യചിത്രത്തിലൂടെ ആണെന്ന് മാത്രം. ഏതായാലും സംയുക്തയുടെ ഈ പുതിയ പരസ്യത്തെ സോഷ്യൽ മീഡിയ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. സംയുക്ത വർമ ബ്രാൻഡ് അംബാസഡറായ ഹരിതം ഫുഡ്സിന്റെ ഏറ്റവും പുതിയ പരസ്യത്തിൽ ചില അടുക്കള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. നാല് ദിവസത്തിനുള്ളിൽ പത്തുലക്ഷം ആളുകളാണ് ഈ പരസ്യം സോഷ്യൽ മീഡിയയിലൂടെ മാത്രം കണ്ടത്. ആണും പെണ്ണും തുല്യമായി അടുക്കള ജോലികൾ പങ്കിട്ടെടുക്കണമെന്ന വലിയ സന്ദേശമാണ് പരസ്യത്തിലൂടെ സംയുക്ത നൽകുന്നത്.

രുചിയോടൊപ്പം പുതിയൊരു സംസ്കാരം കൂടിയാണ് പരസ്യം പങ്ക് വെയ്ക്കുന്നത്. അടുക്കയിൽ അമ്മയും മകനും മകളും ഒരുമിച്ച് പാചകം ചെയ്യുന്നതിനെ ആസ്പദമാക്കിയാണ് പരസ്യം. അടുക്കളയിൽ അമ്മയെ സഹായിക്കുന്നതിനിടെ മകന്റെ കൈ മുറിയുന്നു. ആ സമയത്ത് മകൾ ചോദിക്കുന്നു പെണ്ണുങ്ങൾ എടുക്കേണ്ട പണിയെന്തിനാണ് ആണുങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന്? എന്നാൽ, ഇനിയുള്ള കാലം ആണുങ്ങളും പെണ്ണുങ്ങളും അടുക്കളയിൽ ഒരുമിച്ച് പണിയെടുക്കണമെന്ന സന്ദേശമാണ് അമ്മ നൽകുന്നത്.

ഇനിയുള്ള കാലം ആണും – പെണ്ണും ഒരുമിച്ച് പാചകം ചെയ്യണമെന്നും,  പാചക ശീലങ്ങൾ  ആൺകുട്ടികളിൽ ചെറുപ്പത്തിലേ വളർത്തിയെടുക്കണമെന്നുമാണ്  പരസ്യം  പറയുന്നത്. ഒട്ടേറെ കുടുംബങ്ങൾക്ക് പരസ്യം പ്രചോദനമായി എന്നും  അവരുടെ വീട്ടിലെ അടുക്കളയിൽ മാറ്റത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു എന്നും തുടങ്ങി ഒട്ടേറെ പ്രതികരണങ്ങളാണ് പരസ്യത്തിന് ലഭിക്കുന്നത്. ഒപ്പം പലരും തങ്ങളുടെ അനുഭവങ്ങളും ഇതിനോടൊപ്പം ചേർത്ത് വീഡിയോ പങ്ക് വെയ്ക്കുന്നുണ്ട്. ഒരു ലക്ഷത്തോളം പേർ ഇതിനോടകം വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വളരെ ലളിതവും മനോഹരവുമായി ഒരു വലിയ ആശയം പങ്കുവെയ്ക്കാനായത് കൊണ്ടാണ് പരസ്യം ജനഹൃദയങ്ങളിൽ എത്തിയതെന്നാണ് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഗൾഫ് മേഖലയിൽ ഏറെ കാലമായി പേരുകേട്ട ഹരിതം ഫുഡ്സ് കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ഇതിനോടകം പ്രിയപ്പെട്ട ബ്രാൻഡ് ആയിക്കഴിഞ്ഞു. രുചിയോടൊപ്പം ഗുണമേന്മയോടുമൊപ്പം പുതിയൊരു സംസ്കാരം കൂടി അടുക്കളയിൽ എത്തിക്കുന്നതിന്റെ സംതൃപ്തിയിലാണ് ഹരിതം ഫുഡ്സിന്റെ നിർമ്മാതാക്കൾ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago