Categories: Malayalam

മമ്മൂട്ടി മുഖ്യമന്ത്രിയാകുന്ന വണ്ണിൽ നിന്നും സംയുക്ത പിന്മാറി;നിമിഷ പുതിയ നായിക

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് വൺ. പ്രഖ്യാപന വേള മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു ചിത്രമാണിത്. ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിൽ സംയുക്ത മേനോൻ അഭിനയിക്കുന്നുണ്ടെന്ന വാർത്തകളായിരുന്നു മുൻപ് പുറത്തു വന്നിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്നും സംയുക്ത പിന്മാറി എന്നും പകരക്കാരിയായി നിമിഷ സജയൻ ചിത്രത്തിലേക്ക് എത്തി എന്നുമുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന ചിത്രത്തില്‍ ഗായത്രി അരുൺ, ഇഷാനി കൃഷ്ണകുമാർ, ജോജു ജോര്‍ജ്, മുരളി ഗോപി, സലീം കുമാര്‍, തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. കരിയറിൽ ഇന്നുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രവുമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഇച്ചായീസ്‌ പ്രൊഡക്ഷൻസാണ്. മമ്മൂട്ടിയുടെ വേറിട്ട ഈ കഥാപാത്രത്തെ സ്വീകരിക്കുവാൻ ആരാധകർ കാത്തിരിക്കുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിനിടയിൽ ആയിരുന്നു വണ്ണിന്റെ പ്രഖ്യാപനം. യുവഅഭിനേത്രികളില്‍ ശ്രദ്ധേയായ താരങ്ങളിലൊരാളായ നിമിഷ സജയന്‍ ചിത്രത്തില്‍ എത്തുന്നുണ്ടെന്നറിഞ്ഞ് ആരാധകരുടെ ആവേശം വീണ്ടും ഉയർന്നിരിക്കുകയാണ്.

ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
കൃഷ്ണ കുമാറിന്റെ മൂത്തമകളായ അഹാന കൃഷ്ണ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയിരുന്നു. അഹാനയ്ക്ക് പിന്നാലെയായി ഇഷാനി കൃഷ്ണയും അഭിനയിക്കാന്‍ എത്തുകയാണ് വണ്ണിലൂടെ.മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ അഹാന അഭിനയിച്ചിരുന്നു. ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് താരത്തിന്റെ സഹോദരിയായ ഹൻസിക ആയിരുന്നു.
ഇഷാനിയുടെ വരവോടെ ഈ സിനിമാ കുടുംബത്തിലെ സിനിമാ താരങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്.

ഗാനഗന്ധർവ്വന് ശേഷം ഇച്ചായിസ്‌ പ്രൊഡക്ഷൻസ്‌ ഒരുക്കുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, നന്ദു, ശ്യാമപ്രസാദ്, ഗായത്രി അരുണ്‍ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാകാൻ സാധ്യത ഉള്ള കഥാപാത്രം ചിത്രത്തിലെ കടയ്ക്കൽ ചന്ദ്രൻ.കുമ്പളങ്ങി നൈറ്റ്‌സ്,തണ്ണീർമത്തൻ ദിനങ്ങൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്.ചിത്രം കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവമാണെന്ന് വെളിപെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും മമ്മൂട്ടിയും ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago