മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ തന്നെ തിരക്കുള്ള നടിയാണ് സംയുക്ത മേനോൻ. സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞയിടെ സംയുക്തയുടെ പേര് ചില വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. എന്നാൽ, അന്ന് ഇക്കാര്യങ്ങളിൽ പ്രതികരിക്കാൻ സംയുക്ത തയ്യാറായിരുന്നില്ല. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് താരം. ധനുഷ് നായകനായി എത്തിയ വാത്തി സിനിമയിൽ സംയുക്ത ആയിരുന്നു നായിക. വാത്തിയുടെ പ്രമോഷൻ തിരക്കുകൾക്കിടയിൽ മലയാളത്തിൽ അഭിനയിച്ച ബൂമറാംഗ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സംയുക്ത പങ്കെടുത്തിരുന്നില്ല. ഇത് വലിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ മനു സുധാകരനും മറ്റ് അഭിനേതാക്കളും നടിക്കെതിരെ രംഗത്ത് എത്തിയിരുന്നു.
ഷൂട്ടിംഗ് സമയത്ത് നന്നായി സഹകരിച്ച നടി തന്റെ കരിയറിന് ബൂമറാങ് സിനിമയുടെ പ്രൊമോഷൻ ആവശ്യമില്ലെന്ന നിലപാടിലായിരുന്നെന്നും, താരങ്ങളുടെ ഇത്തരത്തിലുള്ള നിലപാടാണ് പുതുതായി കടന്നുവരുന്ന നിർമാതാക്കളെ പിന്തിരിപ്പിക്കുന്നതെന്നും ആരോപിച്ചിരുന്നു. എന്നാൽ, അന്നൊന്നും ഇത്തരം ആരോപണങ്ങൾക്കു നേരെ പ്രതികരിക്കാൻ സംയുക്ത തയ്യാറായില്ല. പക്ഷേ, ഇപ്പോൾ ഈ ആരോപണത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇപ്പോൾ നല്ല സിനിമകളും കഥാപാത്രങ്ങളും തനിക്ക് ചെയ്യാൻ പറ്റുന്നതിൽ സന്തോഷമുണ്ടെന്നും 2019ൽ കമ്മിറ്റ് ചെയ്ത സിനിമയായിരുന്നു ബൂമറാങ് എന്നും അവരുടെ പ്രസ്മീറ്റ് മുഴുവൻ കണ്ടിട്ടില്ലന്നും അഞ്ച് മിനിറ്റ് കണ്ടിട്ട് നിർത്തിയെന്നുമായിരുന്നു സംയുക്ത പറഞ്ഞത്.
‘കടുവ ചെയ്യുന്ന സമയത്ത് തന്നെ ഭീമ്ല നായക് എന്നൊരു സിനിമ കൂടി ചെയ്യുന്നുണ്ടായിരുന്നു. കടുവയിൽ വന്ന അഭിനയിച്ച ശേഷം അടുത്ത ദിവസം ഫ്ലൈറ്റ് കേറി പോയി ഭീമ്ല നായകിൽ അഭിനയിക്കുകയാണ് ചെയ്തത്. അത് കണ്ടിട്ട് ലിസ്റ്റിൻ ചേട്ടനൊക്കെ പറയുമായിരുന്നു താൻ ജഗതി ചേട്ടനെ പോലെ ഓടി നടന്ന് അഭിനയിക്കുകയാണെന്ന്’ – സംയുക്ത പറഞ്ഞു. വാത്തിയുടെ റിലീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ, പലതവണ മാറ്റിവെച്ചതിനു ശേഷമആണ് ബൂമറാങ് ഫെബ്രുവരിയിൽ റിലീസ് ചെയ്തത്. സിനിമയുടെ റിലീസിന് വളരെ അടുത്ത ഒരു ദിവസമാണ് പ്രമോഷന്റെ കാര്യം തന്നോട് പറഞ്ഞതെന്നും സംയുക്ത പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…