പ്രമോഷന് പോയപ്പോൾ അതത് സ്ഥലത്തെ ഭാഷകൾ സംസാരിച്ച് സംയുക്ത; ആറാം വയസില്‍ പഠിച്ച തിരുക്കുറലിലെ വരികള്‍ താരം പാടിയപ്പോൾ കൈകൂപ്പി പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ‘കടുവ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത് ഒരു മാസ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയപ്പോൾ അതിന് വലിയ രീതിയിലുള്ള പ്രമോഷനാണ് നടന്നത്. കൊച്ചി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കടുവ ടീം പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയിരുന്നു. കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ നഗരങ്ങളിലാണ് കടുവ ടീം പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയത്.

തെന്നിന്ത്യയിലെ നാല് നഗരങ്ങളിലും പ്രമോഷനുമായി ബന്ധപ്പെട്ട് താരങ്ങൾ എത്തിയിരുന്നു. ഓരോ നഗരത്തിലും പ്രമോഷനുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്തിയപ്പോൾ അതാത് സ്ഥലങ്ങളിലെ ഭാഷകളിൽ സംസാരിച്ച ഏകവ്യക്തിയാണ് സംയുക്ത മേനോൻ എന്ന് വ്യക്തമാക്കുകയാണ് പൃഥ്വിരാജ്. സംയുക്ത മീഡിയകളോട് സംസാരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ട് പോയെന്ന് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്. ‘ഞങ്ങള്‍ നാല് നഗരങ്ങളില്‍ പോയി(കൊച്ചിയും കൂട്ടി). അതാത് സ്ഥലത്തെ ഭാഷകളില്‍ മീഡിയകളോട് സംസാരിച്ച ഏക ടീം മെമ്പര്‍ സംയുക്തയാണ്. ബെംഗളൂരില്‍ കന്നഡയിലാണ് സംസാരിച്ചത്. ഹൈദരാബാദില്‍ തെലുങ്കില്‍ സംസാരിച്ചു. അത് അത്ഭുതകരമാണ്.’ – പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു.

മാത്രമല്ല, സംയുക്ത വളരെ അമ്പീഷ്യസ് ആയിട്ടുള്ള വ്യക്തിയാണെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്ക് അങ്ങനത്തെ ആള്‍ക്കാരെ ഇഷ്ടമാണെന്നും അമ്പീഷ്യസ് ആവുന്നത് നല്ലതാണെന്നും അത് നിങ്ങളെ കൂടുതല്‍ കഠിനാധ്വാനിയും കൂടുതല്‍ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം, തനിക്ക് ഭാഷകൾ പഠിക്കാൻ വളരെ ഇഷ്ടമാണെന്ന് സംയുക്ത വ്യക്തമാക്കി. അഞ്ചോ ആറോ വയസുള്ളപ്പോള്‍ തിരുക്കുറലിന്റെ രണ്ട് വരികള്‍ പഠിച്ച് പറയാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടിരുന്നു എന്ന് പറഞ്ഞ് സംയുക്ത തിരുക്കുറലിന്റെ വരികള്‍ പാടുകയും ചെയ്തു. ഇതുകണ്ട് അന്തംവിട്ട് നോക്കിയിരിക്കുകയായിരുന്നു പൃഥ്വിരാജ്. രാജുവേട്ടൻ ഇത് ട്രൈ ചെയ്യുന്നോയെന്ന് അവതാരികയുടെ ചോദ്യത്തിന് കൂപ്പുകൈ ആയിരുന്നു പൃഥ്വിരാജിന്റെ മറുപടി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago