Samyuktha Menon's latest photoshoot by tijo john
ബോൾഡ് റോളുകളിലൂടെയും മറ്റ് കഥാപാത്രങ്ങളിലൂടെയും ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നായികയാണ് സംയുക്ത മേനോൻ. പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തീവണ്ടി എന്ന ടോവിനോ നായകനായ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ഒരൊറ്റ ചിത്രത്തിലൂടെ താരം ഏറെ ജനശ്രദ്ധ നേടിയെടുത്തു. അതിലൂടെ കൂടുതൽ അവസരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോൾ അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുകയാണ് സംയുക്ത മേനോൻ. ലില്ലിയിലും നായികാപ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രത്തെ സംയുക്ത അവിസ്മരണീയമാക്കി. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’യാണ് സംയുക്തയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇപ്പോൾ പ്രേക്ഷകരുടെ കണ്ണുകളുടക്കിയിരിക്കുന്നത് നടി പങ്ക് വെച്ച സാരിയുടുത്തുള്ള പുതിയ ചിത്രങ്ങളിലാണ്. ഇൻസ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. ടിജോ ജോണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…