അഭിനയലോകത്ത് നിന്നും മാറി നിൽക്കുകയാണെങ്കിലും വളരെ ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ പ്രിയ നടി സംയുക്ത വര്‍മ്മ.സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത് താരത്തിന്റെ പുതിയ യോഗാ വീഡിയോയാണ്. വളരെ കഴിവുള്ള യോഗാ വിദഗ്ധയായ സംയുക്തയുടെ യോഗാ ചിത്രങ്ങളും വീഡിയോയും നേരത്തെ വൈറലായിരുന്നു.
”എന്റെ യോഗാ പരിശീലനം. എല്ലാം പെര്‍ഫെക്ടായിട്ടില്ലെങ്കിലും പ്രശ്‌നമില്ല. എന്റെ പരിശീലനം, ഇതെന്റെ സമയമാണ്, കൂടുതല്‍ ജീവസ്സുറ്റതോടെയും സമാധാനമായും ബന്ധത്തോടെയുമിരിക്കാനാണ് യോഗ ചെയ്യുന്നത്. യോഗയില്‍ വിലയിരുത്തലുകളോ ജഡ്ജ്‌മെന്റോ ഇല്ല. നിശബ്ദമായിരുന്ന് പരിശീലനം നടത്തുക” എന്ന മനോഹരമായ കുറിപ്പോടെയാണ് സംയുക്ത വർമ്മ ഈ മനോഹര വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ സംയുക്ത പ്രമുഖ നടൻ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയ രംഗത്തു നിന്നും മാറി നിന്നത്.ബിജു മേനോനും സംയുക്തയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ചിത്രങ്ങളാണ് മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയവ.സംയുക്ത ആദ്യമായി അഭിനയിച്ച സിനിമ സൂപ്പർ താരം ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആണ് .പതിനെട്ട് ചിത്രങ്ങളില്‍ താരം അഭിനയിച്ചു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍,മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍ എന്നി ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. കുബേരനാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…