Categories: ActressCelebrities

അത്ഭുതപ്പെടുത്തുന്ന മെയ്യ്‌വഴക്കവുമായി സംയുക്ത വർമ്മ, വീഡിയോ വൈറൽ

അഭിനയലോകത്ത് നിന്നും മാറി നിൽക്കുകയാണെങ്കിലും വളരെ ഏറെ ആരാധകരുള്ള താരമാണ്  മലയാളത്തിന്റെ പ്രിയ നടി  സംയുക്ത വര്‍മ്മ.സോഷ്യല്‍ മീഡിയയില്‍ വലിയ  ചര്‍ച്ചയാകുന്നത്  താരത്തിന്റെ പുതിയ യോഗാ വീഡിയോയാണ്. വളരെ കഴിവുള്ള  യോഗാ വിദഗ്ധയായ സംയുക്തയുടെ യോഗാ ചിത്രങ്ങളും വീഡിയോയും നേരത്തെ വൈറലായിരുന്നു.

Samyuktha varma.new

”എന്റെ യോഗാ പരിശീലനം. എല്ലാം പെര്‍ഫെക്ടായിട്ടില്ലെങ്കിലും പ്രശ്‌നമില്ല. എന്റെ പരിശീലനം, ഇതെന്റെ സമയമാണ്, കൂടുതല്‍ ജീവസ്സുറ്റതോടെയും സമാധാനമായും ബന്ധത്തോടെയുമിരിക്കാനാണ് യോഗ ചെയ്യുന്നത്. യോഗയില്‍ വിലയിരുത്തലുകളോ ജഡ്ജ്‌മെന്റോ ഇല്ല. നിശബ്ദമായിരുന്ന് പരിശീലനം നടത്തുക” എന്ന  മനോഹരമായ കുറിപ്പോടെയാണ് സംയുക്ത വർമ്മ ഈ മനോഹര  വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സിനിമാ  പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ സംയുക്ത പ്രമുഖ നടൻ  ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയ രംഗത്തു നിന്നും മാറി നിന്നത്.ബിജു മേനോനും സംയുക്തയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ചിത്രങ്ങളാണ്  മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയവ.സംയുക്ത ആദ്യമായി അഭിനയിച്ച  സിനിമ സൂപ്പർ താരം ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആണ് .പതിനെട്ട് ചിത്രങ്ങളില്‍ താരം  അഭിനയിച്ചു.  വീണ്ടും ചില വീട്ടുകാര്യങ്ങള്‍,മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍ എന്നി ചിത്രങ്ങൾക്ക് മികച്ച  നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. കുബേരനാണ്  താരം  അവസാനമായി  അഭിനയിച്ച ചിത്രം.

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago