ഒരുപിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സംയുക്ത വര്‍മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. പ്രണയിച്ചാണ് താരദമ്പതികള്‍ വിവാഹം കഴിച്ചത്. 2002ല്‍ ആയിരുന്നു എല്ലാവരുടെയും അനുഗ്രഹത്താല്‍ ബിജു മേനോന്‍ സംയുക്ത വര്‍മ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സംയുക്ത സോഷ്യല്‍മീഡിയയില്‍ സജീവമാണ്. താരത്തിന്റെ യോഗകളും കുടുംബ ജീവിതവുമെല്ലാം സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്യാറുണ്ട്.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ സംയുക്ത അഭിനയിച്ചിരുന്നു. 2006ല്‍ ആയിരുന്നു താരങ്ങള്‍ മകന്‍ പിറന്നത്.
മകന്റെ പേര് ദക്ഷ് ധാര്‍മിക് എന്നാണ്. ആഭരണങ്ങളോട് പ്രത്യേക താത്പര്യമുള്ള സംയുക്തയുടെ എല്ലാ ചിത്രങ്ങളിലും കയ്യില്‍ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന രുദ്രാക്ഷമാലയെ ക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. ഇപ്പോഴിതാ താരം ആ മാല ഉപേക്ഷിച്ചിരിക്കുകയാണ്. തന്റെ ബലമായിരുന്നു ആ മാല. എപ്പോഴും ഒരു ശക്തി എന്നോടൊപ്പമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതായി തോന്നുമായിരുന്നു. പക്ഷേ, മനസിന് അങ്ങനെ ഒരു ഉപാധിയും വേണമെന്നു ഇപ്പോള്‍ തോന്നുന്നില്ല. മനസ് തന്നെയാണ് ശക്തി എന്ന് തിരിച്ചറിഞ്ഞു അതിനാല്‍ ആ മാല ഉപേക്ഷിച്ചുവെന്നും താരം കൂട്ടിചേര്‍ത്തു. താരത്തോട് പ്രേക്ഷകര്‍ സോഷ്യല്‍മീഡിയയിലൂടെ നിരവധി തവണ ആ മാലയെ ക്കുറിച്ച് ചോദിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…