Categories: Malayalam

“അർബുദമാണ്, മലദ്വാരത്തിലൂടെ ചോര കനിയുന്നുണ്ട് നിങ്ങളുടെ ഒരു സഹായവും ഞങ്ങൾക്ക് വേണ്ട.”ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരനെകുറിച്ച് മോശം അഭിപ്രായം പറഞ്ഞ സലിം കുമാറിനെതിരെ സന്ദീപ് പോത്താനി

ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ സഹോദരൻ ജയചന്ദ്രനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കാത്തത് ജയചന്ദ്രൻ പണ്ട് ചെയ്ത കൊള്ളരുതായ്മകൾ കൊണ്ടാണെന്ന് സലിംകുമാർ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. ഇതിൽ സലിം കുമാറിനെതിരെയും ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ സന്ദീപ് പോത്താനി. തൻറെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു സന്ദീപ് പ്രതികരിച്ചത്.

സന്ദീപ് പോത്താനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

” നടൻ സലിംകുമാറിനോട് ഒന്ന് ചോദിച്ചോട്ടെ,

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രനെ ചുള്ളിക്കാട് ഏറ്റെടുക്കേണ്ടതില്ല എന്ന രീതിയിലുള്ള നിങ്ങളുടെ പ്രതികരണം കണ്ടിരുന്നു. അദ്ദേഹത്തെ ഏറ്റെടുക്കാൻ നിങ്ങളോടോ, നിങ്ങളുടെ സുഹൃത്ത് ചുള്ളിക്കാടിനോടോ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ ?

അർബുദമാണ്, മലദ്വാരത്തിലൂടെ ചോര കനിയുന്നുണ്ട് നിങ്ങളുടെ ഒരു സഹായവും ഞങ്ങൾക്ക് വേണ്ട. തെരുവിലിറങ്ങി കൈനീട്ടിയാണെങ്കിലും ഞങ്ങളദ്ദേഹത്തെ ചികിത്സിക്കും. കഴിയാവുന്നിടത്തോളം സംരക്ഷണം നൽകാൻ തന്നെയാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നത്. മരണം കാത്തുകഴിയുന്ന ഒരാളുടെ ഒന്നു കാണാനുള്ള അഗ്രഹം മാത്രമാണ് ഞങ്ങളിവിടെ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം നിങ്ങളുടെ ചങ്ങാതി ബാലചന്ദ്രൻ ചുള്ളിക്കാട് എന്നെ വിളിച്ചിരുന്നു. അരമണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. തന്റെ സഹോദരനെക്കുറിച്ച് ചുള്ളിക്കാടിനില്ലാത്ത പരാതികളാണ് സലിംകുമാർ ഉന്നയിച്ചിരിക്കുന്നത്. കുമ്പളം നക്സൽ കേസിൽ ചുള്ളിക്കാടിനെ തേടി പോലീസുകാർ വീട്ടിൽ കയറി നിരങ്ങിയപ്പോൾ യാഥാസ്ഥിതികരായ മാതാപിതാക്കൾ ശ്വാസിച്ചതിനാണ് അദ്ദേഹം വീടുവിട്ടിറങ്ങിയത്.

അന്ന് ചുള്ളിക്കാടിന്റെ പ്രായം പതിനെട്ടും നിങ്ങൾ കൊടും ഭീകരനായി ചിത്രീകരിച്ച അനിയന്റെ പ്രായം ഒൻപതും. ആ ഒൻപത് വയസ്സുകാരണത്രേ ചുള്ളിക്കാടിനെ നാടുകടത്താൻ മുൻ നിരയിലുണ്ടായിരുന്നത്. അമ്മ മരിച്ചപ്പോൾ കാണാൻ സമ്മതിക്കതിരുന്നത് തന്നോട് പണ്ട് മുതൽക്കേ വൈരാഖ്യം ഉണ്ടായിരുന്ന നാട്ടിലെ നായർ പ്രമാണിമാരണെന്നാണ് ചുള്ളിക്കാട് തന്നെ എന്നോട് പറഞ്ഞിരുന്നു. അനിയത്തിയും സഹോദരനും തമ്മിലുള്ള തർക്കങ്ങളിൽ ബാലചന്ദ്രൻ ചുള്ളിക്കാട് അനിയത്തിക്കൊപ്പം നിന്നതിൽ ഉണ്ടായ ചെറിയ ചെറിയ നീരസങ്ങളും തർക്കങ്ങളുമാണ് രണ്ടു പേരോടുമായി സംസാരിച്ചതിൽ നിന്നും ഞാൻ മനസ്സിലാകുന്നത്.

അവനെ എനിക്കിഷ്ടമല്ല അതിനാൽ കാണാൻ വരുന്നില്ലെന്ന് പറഞ്ഞു സംസാരം തുടങ്ങിയ ചുള്ളിക്കാട് ഞാൻ കാണാൻ വന്നാൽ അയാൾക്കിഷ്ടമാകുമോ എന്നു പറഞ്ഞാണ് അവസാനിപ്പിച്ചത്. തിരുവനന്തപുരത്താണെന്നും ആറാം തിയ്യതി നാട്ടിലെത്തുമ്പോൾ വിളിക്കാമെന്നും പറഞ്ഞിരുന്നു. കൊടുങ്ങല്ലൂരിലെ ഒരാശുപത്രിയിൽ കഴിയുന്ന ചന്ദ്രേട്ടനും ഞങ്ങളും ചുള്ളിക്കാട് കാണാൻ വരുമെന്നുള്ള ഏറെ പ്രതീക്ഷയിൽ തന്നെയായിരുന്നു. അക്കാരണത്താൽ തന്നെ ഈ വിഷയം ഇനി സോഷ്യൽമീഡിയയിൽ സംസാരിക്കില്ല എന്നും കരുതിയിരുന്നു.

സലീംകുമാർ നിങ്ങൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കോമഡിയാണെന്ന് പീഡിപ്പിക്കപ്പെട്ട സഹപ്രവർത്തകയെ നുണ പരോശോധനക്ക് വിധേയയാക്കണമെന്നാവശ്യപ്പെട്ട് വേട്ടക്കാരനൊപ്പം നിന്നതടക്കമുള്ള നിലപാടുകളിൽ നിന്നും ഞങ്ങൾ പലതവണ കണ്ടതാണ്.

മാതാപിതാക്കളും കൂടപ്പിറപ്പികളുമായി പല കാരണങ്ങളാൽ പിണക്കത്തിലാകുന്നവരും അകന്ന് കഴിയുന്നവരുമുണ്ട്. അസമാധാനത്തിന്റെ വിതരണക്കാരായ നിങ്ങളുടെയെല്ലാം ഇടപെടലുകൾ ഇക്കാര്യങ്ങളിലുണ്ടായാൽ നമ്മുടെ തെരുവുകൾ വളരെ വൈകാതെ അനാഥരാൽ നിറയും.

ബാലചന്ദ്രൻ ചുള്ളിക്കാട് വൈകാതെ അയാളുടെ കൂടപ്പിറപ്പിനെ കാണാൻ വരുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. സലീംകുമാർ ഇക്കാര്യത്തിൽ ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഒരപേക്ഷയോടെ നിർത്തുന്നു.

സ്നേഹപൂർവ്വം സന്ദീപ് പോത്താനി.

വനിതയ്ക്കുള്ള മറുപടി

ഒരു കാര്യം കൂടി സലീംകുമാർ പറയാൻ വിട്ടുപോയിട്ടുണ്ട് വനിതേ, ടൈറ്റാനിക്ക് മുക്കിയത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അനിയനാണ്. എന്നിട്ടത് ചുള്ളിക്കാടിന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയിരുന്നു അയാൾ.

സലിംകുമാറിന്റെ ഈ പക്ഷംചേരൽ ഒട്ടും ആത്മാർത്ഥമല്ല. അത് രണ്ട് ആടുകൾ തമ്മിലിടിക്കുമ്പോൾ ഇടയിൽ നിന്നു കിട്ടുന്ന ചോര കാത്തിരിക്കുന്ന പഴയ പഞ്ചതന്ത്ര കഥയിലെ കുറുക്കന്റെ ഓരിയിടലാണ്. എന്നാൽ ആ കുറുക്കന് അവസാനമെന്തു സംഭവിച്ചു എന്നറിയാൻ സലിംകുമാർ പഞ്ചതന്ത്ര കഥകളെങ്കിലും ഒന്നു വായിക്കുന്നത് നല്ലതാണ്.

മാല്യങ്കര സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കൂട്ടുകാർ മുഖേനെ നക്സലേറ്റ് നേതാക്കളായ ടി.എൻ ജോയ്, കെ വേണു എന്നിവരെ ചുള്ളിക്കാട് പരിചയപ്പെടുന്നത്. തുടർന്ന് ജനകീയ മനുഷ്യാവാകാശ പ്രസ്ഥാനത്തിൽ സജീവമായ ചുള്ളിക്കാട് പതിനെട്ടാം വയസ്സിൽ നാടുവിടുമ്പോൾ അനിയൻ ജയചന്ദ്രന് വയസ്സ് ഒൻപതായിരുന്നു. ആ ഒൻപത് വയസ്സുകാരനായിരുന്നുവത്രേ ചുള്ളിക്കാടിനെ ഇറക്കിവിടാൻ നേതൃത്വം നൽകിയതത്രേ.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago