സിനിമാജീവിതത്തിലും കരിയറിലും താൻ ഏറ്റവും അധികം വിഷമിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്. മൂവി വേൾഡ് മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഓം ശാന്തി ഓശാന എന്ന സിനിമയിൽ നിന്നും താൻ ഔട്ട് ആയതിനെക്കുറിച്ച് സാന്ദ്ര തുറന്നു പറഞ്ഞത്. കരിയറിൽ ഏറ്റവും വിഷമിപ്പിച്ച സംഭവമായിരുന്നു തന്റെ കൈയിൽ നിന്നും ഒരു സിനിമ തട്ടിയെടുത്ത് കൊണ്ടു പോയത്.
കുഞ്ഞിനെ പോലെ സ്നേഹിച്ച് വളർത്തി വലുതാക്കിയ സിനിമ ആയിരുന്നു ഓം ശാന്തി ഓശാന. അന്നത് കൈയിൽ നിന്ന് പോയപ്പോൾ ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു. കാരണം, പേഴ്സണലി ഫേവറിറ്റ് ആയിരുന്ന സിനിമ ആയിരുന്നു അത്. നടന്റെ പേരിലാണ് സിനിമ മാറിപ്പോയത്. പുള്ളിക്ക് ചെറിയ ബാനറിൽ ചെയ്യാൻ താൽപര്യമില്ലെന്നാണ് പറഞ്ഞത്. എന്ന് സക്കറിയയുടെ ഗർഭിണികൾ പോലുള്ള ചെറിയ സിനിമകളാണ് ചെയ്യുന്നത്. സാന്ദ്രയ്ക്ക് എന്താണ് വേണ്ടതെന്ന് അവർ ചോദിച്ചു.
ഇവർ പൈസയുടെ കണക്കൊക്കെ പറഞ്ഞപ്പോൾ എനിക്ക് വേണ്ടത് മാപ്പ് ആണെന്ന് ഞാൻ പറഞ്ഞു. ഒരു അപ്പോളജി ലെറ്റര്‍ തന്നാല്‍ സമാധാനമാവുമോ എന്ന് ബി ഉണ്ണികൃഷ്ണന്‍ ചോദിച്ചു. അത് മതിയെന്ന് പറഞ്ഞു. അവര്‍ക്കൊക്കെ അത്ഭുതമായിരുന്നു. പ്രൊഡ്യൂസറെ പറ്റിച്ച് ഇത്രയും പൈസ ചിലവാക്കിച്ചിട്ട് എന്നോട് പറയാതെ പോയപ്പോള്‍ 25 ലക്ഷം രൂപ നഷ്ട പരിഹാരം കൊടുക്കണമെന്ന് വാദിക്കുമ്പോഴാണ് ഞാന്‍ പറയുന്നത് എനിക്ക് അപ്പോളജി ലെറ്റര്‍ എന്ന്. സംവിധായകന്‍ ജൂഡ് ആന്റണിയും തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസും മാപ്പ് എഴുതി തന്നു. അത് താൻ ഫ്രൈഡേ ഫിലിം ഹൗസിൽ കൊണ്ടു പോയി ഫ്രയിം ചെയ്തു വെച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…