Categories: MalayalamNews

“എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നുള്ളൂ..! മനുഷ്യത്വം എല്ലാവരും ഒരുപോലെ അർഹിക്കുന്നു” സാന്ദ്രാ തോമസിന്റെ കുറിപ്പ്

നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്ന സാന്ദ്ര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന സാന്ദ്ര പുതിയ നിർമ്മാണ കമ്പനിയുമായി രംഗത്തേക്ക് എത്തുകയാണ്. സാന്ദ്രക്ക് സോഷ്യൽ മീഡിയയിൽ നേരിടേണ്ടിവരുന്ന വിമർശനങ്ങളും ട്രോളുകൾ എല്ലാം സർവസാധാരണമാണ്. മക്കളുടെ കളിയും ചിരിയും എല്ലാം സാന്ദ്ര സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും മക്കൾക്ക് നൽകിയ വിളിപ്പേര്. നാടിന്റെ നേരും ചൂരും അറിഞ്ഞ് മക്കൾ വളരണം എന്ന് ആഗ്രഹമുള്ള ഒരു അമ്മയാണ് സാന്ദ്ര.

ഇന്നത്തെ തലമുറക്ക് അന്യമായ പല അനുഭവങ്ങളും ഇത്ര ചെറുപ്പത്തിലേ തന്റെ കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകുവാനുള്ള ശ്രമത്തിലാണ് സാന്ദ്ര. മഴ നനയിച്ചും മരം നടീപ്പിച്ചും പ്രകൃതിയെ തൊട്ടറിയുവാൻ എല്ലാ അവസരവും കുഞ്ഞോമനകൾക്ക് പകരുന്ന സാന്ദ്ര തോമസ് ഇപ്പോൾ ഏറെ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരിക്കുന്ന വനിതയുടെ കവർ ഫോട്ടോയെ കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്‌മിയും ഒന്നിച്ചുള്ള ഒരു കുടുംബചിത്രമാണ് കവർ ഫോട്ടോ.

‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ജന്മം കൊണ്ട്‌ ഇരയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അർഹിക്കുന്നു. എന്നാണ് സാന്ദ്രാ തോമസ് കുറിച്ചത്. താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago