മലയാളത്തിന്റെ പ്രശസ്ത നടിയും നിർമ്മാതാവുമാണ് സാന്ദ്രാ തോമസ്. അതെ പോലെ തന്നെ താരത്തിനെയും മക്കളെയും അറിയാത്തവരായി ചുരുക്കമാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാന്ദ്രയുടെയും മക്കളുടെയും വിശേഷങ്ങളൊക്കെ ആരാധകരെല്ലാം നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കുന്നത്.സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും കുട്ടികളെ വീട്ടിൽ വിളിക്കുന്നത് ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ്.പക്ഷെ തങ്കകൊലുസ് എന്ന പേരിലാണ് കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്.
View this post on Instagram
View this post on Instagram
ഇപ്പോളിതാ താരത്തിൻെറ തങ്കക്കൊലുസുകൾക്ക് ഇന്ന് മൂന്നാം പിറന്നാളാണ്. അതെ പോലെ കുഞ്ഞുരാജകുമാരിമാരായി ഒരുങ്ങിയ തങ്കക്കൊലുസുകളുടെ വളരെ ഭoഗിയുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സാന്ദ്ര മക്കൾക്ക് ജന്മദിനാശംസകൾ നേർന്നത്.‘നമ്മുടെ രാജകുമാരികൾക്ക് ഇന്ന് മൂന്നാം പിറന്നാൾ’ എന്നാണ് ഈ ചിത്രത്തിന് സാന്ദ്ര എഴുതിയിരിക്കുന്നത് . മൈസൂർ പാലസിൽ നിന്നുള്ളതാണ് ചിത്രം. ഈ കുഞ്ഞു രാജകുമാരിമാർക്ക് ജന്മദിനാശംസകളുമായി നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്.