‘മതം ആയിരുന്നു ഞങ്ങളുടെ വിവാഹത്തിന് തടസ്സം, കുടുംബക്കാരുടെ പിന്തുണയോടെ ആയിരുന്നില്ല വിവാഹം’: നടന്‍ ശശാങ്കന്‍ മയ്യനാട്

മിമിക്രിയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടനാണ് സംഗീത് എന്ന ശശാങ്കന്‍. കൊല്ലത്ത് മയ്യനാടാണ് ശശാങ്കന്റെ നാട്. അച്ഛന്‍ ശശിധരന്‍ ക്ലാസിക്കല്‍ ഡാന്‍സറാണ് സ്വന്തമായി ബാലേ ട്രൂപ്പും ഉണ്ടായിരുന്നു. അമ്മ ശാരദ ഗായികയും ചേട്ടന്‍ ശരത്തും അനിയന്‍ സാള്‍ട്ടസും പാട്ടുകാരും ആണ്. മൊത്തത്തില്‍ കലാകുടുംബം ആണ് ശശാങ്കന്റെത്. ചെറുപ്പത്തില്‍ വലിയ കലാപരമായ കഴിവുകള്‍ ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല പിന്നീടാണ് മിമിക്രി തുടങ്ങിയതും അതില്‍ തന്നെ തുടര്‍ന്നതിനെക്കുറിച്ചുമൊക്കെ മനസ്സു തുറക്കുകയാണ് നടന്‍. ശശാങ്കന്റെ യഥാര്‍ത്ഥ പേര് സംഗീത് ശശിധരന്‍ എന്നാണ്. പത്താം ക്ലാസിനുശേഷം മിമിക്രിയില്‍ സജീവമായി. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെ എസ്.എസ്.എല്‍.സി ജയിച്ചിട്ടും പഠിക്കാന്‍ പോയില്ലെന്നും ശശാങ്കന്‍ പറയുന്നു. മിമിക്രിയും ഒപ്പം കൂലിപ്പണിയും പെയിന്റിങ്ങും വാര്‍ക്കപ്പണിയും ഒക്കെ ചെയ്ത ശശാങ്കന്‍ പിന്നീടാണ് കലാ ലോകത്ത് സജീവമായത്.

പിന്നീട് സിനിമകളിലും അവസരം ലഭിച്ചു. ‘ബെസ്റ്റ് ഓഫ് ലക്ക്’ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലും ശശാങ്കന്‍ ചുവടുറപ്പിച്ചു. പിന്നീട് കുറേ ചിത്രങ്ങള്‍ കിട്ടിയ ശശാങ്കന്‍ പിന്നീടാണ് മാര്‍ഗംകളിയില്‍ തിരകഥാകൃത്താകുന്നത്. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത് ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ് ആണ് നായകന്‍. ശശാങ്കന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് അതിവേഗം ഓര്‍മ്മ വരുന്നത് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ‘ആദ്യരാത്രി’ സ്‌കിറ്റാണ്. ആ സ്‌കിറ്റിനു ശേഷമാണ് ശശാങ്കന്റെ ജീവിതത്തിലെ പുതിയ ഒരു അധ്യായത്തിനു തുടക്കം കുറിച്ചത്. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയ വഴിയാണ് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട വ്യക്തിയെ കാണുന്നത് എന്ന് പറയുകയാണ് ശശാങ്കന്‍.

പരസ്യചിത്രത്തിനായുള്ള യാത്രക്കിടയില്‍ കൊല്ലം എസ്.എന്‍ കോളേജിന്റെ എതിര്‍ വശത്തുള്ള ബേക്കറിയിലൊന്നു കയറിയപ്പോഴാണ് ക്യാഷ് കൗണ്ടറിലിരിക്കുന്ന പെണ്‍കുട്ടി ശശാങ്കന്റെ ആരാധികയാണ് എന്ന് അറിയുന്നത്. അങ്ങനെ പരിചയപ്പെട്ടു. പരിചയം പതിയെപ്പതിയെ പ്രണയമായതോടെ ശശാങ്കന്‍ കടയിലെ നിത്യസന്ദര്‍ശകനായി മാറുകയും ചെയ്തു. അങ്ങനെ സന്ദര്‍ശനം പതിവായപ്പോഴാണ് ആ ആരാധിക തന്റെ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ആളാണ് എന്ന് ശശാങ്കന് മനസിലാകുന്നത്. അങ്ങനെയാണ് മെര്‍ലിന്‍ എന്ന ആനി ശശാങ്കന്റെ ജീവിത സഖിയായി എത്തുന്നത്. കുടുംബക്കാരുടെ പിന്തുണയോടെ ആയിരുന്നില്ല വിവാഹം. വിവാഹശേഷമാണ് ആനിയുടെ കുടുംബത്തിന്റെ പിന്തുണ കിട്ടി തുടങ്ങിയത്.

മതം ആണ് ഇരുവരുടെയും വിവാഹത്തിന് തടസ്സമായിരുന്നത്. ഒടുവില്‍ ഒളിച്ചോടാന്‍ ഇരുവരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ മണവാട്ടിയേം കൊണ്ട് ശശാങ്കന്‍ നേരെ പോയത് കോമഡി സ്റ്റാര്‍സിലെ കലാകാരന്‍മാരും കല്‍പനയുമൊക്കെ പങ്കെടുക്കുന്ന സ്റ്റേജ് ഷോയിലേക്കായിരുന്നു. കല്‍പ്പനയ്ക്ക് ഒപ്പം പങ്കെടുക്കുന്ന സ്‌കിറ്റാണ് ശശാങ്കന്‍ അവതരിപ്പിച്ചത്. പരിപാടി കഴിഞ്ഞതും ആനിയേയും കൂട്ടി സ്വന്തം വീട്ടിലേക്കാണ് താന്‍ പോയതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറയുന്നു, ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അച്ഛനോട് താന്‍ വിവാഹം കഴിച്ചുവെന്നും പറഞ്ഞതായും പിന്നീടാണ് തന്റെ വീട്ടുകാര്‍ അമ്പലത്തില്‍ വച്ച് തങ്ങളുടെ വിവാഹം നടത്തിയതെന്നും ശശാങ്കന്‍ പറയുകയുണ്ടായി. പിന്നീട് ആനിയുടെ വീട്ടുകാരുടെ പിണക്കവും മാറി. ഇരുവര്‍ക്കും ഒരു മകള്‍ ഉണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഷോര്‍ട്ട് ഫിലിമായ വിസ്മയ സംവിധാനം ചെയ്തതും സംഗീതാണ്. രണ്ടുമില്യണ്‍ കാഴ്ചക്കാരെ നേടിയ ചിത്രത്തില്‍ സ്റ്റെഫി ലിയോണ്‍, അരുണ്‍ മോഹന്‍, ജീവ, ശിവാനി സംഗീത്, പ്രമദം ഓമന, ജെസി പൊന്നച്ചന്‍, ഉഷ മണി, പുണ്യ, ഗുലാബ് മയ്യനാടി എന്നിവരാണ് അഭിനയിച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago