Categories: Malayalam

ഗ്ലാമർ വേഷങ്ങൾ ധരിക്കുന്ന എല്ലാവരും മോശക്കാരികളാണെന്ന ചിന്ത സമൂഹം മാറ്റണം;തുറന്നടിച്ച് സാനിയ ഇയ്യപ്പൻ

ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

സിനിമയിൽ മികച്ച രീതിയിൽ ശോഫിക്കാൻ സാധിച്ചുവെങ്കിലും വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു താരം കൂടിയാണ് സാനിയ. പ്രായത്തിന് ചേരാത്ത തരത്തിലുള്ള കമന്റുകൾ ആണ് സാനിയക്ക് കേൾക്കേണ്ടി വന്നിരിക്കുന്നത്. ആദ്യമൊന്നും താരം പ്രതികരിച്ചില്ല എങ്കിലും പിന്നീട് താരം ശബ്ദമുയർത്തി തുടങ്ങി. എന്ത് വസ്ത്രം ധരിക്കണം എന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ് എന്നാണ് താരം പറയുന്നത്. കേരളകൗമുദി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകൾ:

ഒരു വ്യക്തി എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് അയാളുടെ സ്വാതന്ത്ര്യമാണ്. അവർ എന്ത് വസ്ത്രം ധരിക്കുന്നു എന്നുളളതല്ല, മറിച്ച് മറ്റുള്ളവർ അവരെ എങ്ങനെ നോക്കി കാണുന്നു എന്നതിലാണ് പ്രശ്നം. കാഴ്ചപ്പാട് ആണ് മാറേണ്ടത്. കൂടാതെ മോഡേൺ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെല്ലാം മോശക്കാരിയാണെന്നുളള ധാരണയും മാറണം.

തുറന്ന് പ്രതികരിച്ചാൽ സിനിമയിൽ അവസരം കിട്ടുമോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. എനിക്ക് അമ്മയുടെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത്. തെറ്റ് കണ്ടാൽ പ്രതികരിക്കും. അമ്മയ്ക്ക് അറിയാം എന്നെ. എന്നാൽ ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നത് അച്ഛനായിരുന്നു. ​സം​​​വി​​​ധാ​​​യ​​​ക​​​രൊ​​​ക്കെ​ ​എ​​​ന്ത് ​ക​​​രു​​​തു​​​മെ​​​ന്നോ​ർ​​​ത്തായിരുന്നു അത്. വാക്ക് കൊണ്ട് മാത്രമല്ല വേണ്ടി വന്നാൽ കൈയൂക്ക് കൊണ്ടും ഒരു പൂവാലനെ നേരിടാനുള്ള തന്റേടമുണ്ട്. അമ്മ യോഗ ടീച്ചറാണ്. ചെറുപ്പം മുതലെ യോഗ പഠിക്കുന്നുണ്ട്. ശരീരം നന്നായി വഴങ്ങും. അതിന്റെ ആത്മവിശ്വാസം എനിക്കുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago