ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമ രംഗത്തേക്ക് ചുവട് വെച്ച് വന്നയാളാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ഡാൻസ് വീഡിയോകളും ഫോട്ടോസുമെല്ലാം പ്രേക്ഷകർ എന്നും ഏറ്റെടുക്കാറുണ്ട്. ഫാദേഴ്‌സ് ഡേ ആയ ഇന്ന് താരം തികച്ചും വ്യത്യസ്തമായ ഒരു ഡാൻസുമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. വിജയ് നായകനായ മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനത്തിന് ഡാഡി ഇയപ്പച്ചനൊപ്പം ചുവട് വെക്കുന്ന ഒരു മാസ്സ് ഡാൻസ് കവറാണ് താരം ഒരുക്കിയിരിക്കുന്നത്. ജിക്സൺ ഫ്രാൻസിസാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. നൗഫലാണ് എഡിറ്റിംഗ്. സൂരജ് എസ് കെ സ്റ്റൈലിംഗും ആഷ്‌ന ആഷ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു.
കൈദി എന്ന ബ്ലോക്ബസ്റ്റർ ചിത്രം നമുക്ക് സമ്മാനിച്ച ലൊക്കേഷൻ കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റർ. ദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും വേഷമിടുന്ന ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഹിറ്റായിരുന്നു. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…