Santhivila Dinesh requests the actors to help film representatives
കേരളത്തിലെ ഫിലിം റെപ്രസെന്റേറ്റീവുമാരെ സഹായിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. അമ്പത് ലക്ഷത്തിലധകം പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങളും ടെക്‌നീഷ്യന്മാരും ഇവരെ സഹായിക്കണം എന്നാണ് സംവിധായകന്‍ തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെ അഭ്യര്‍ത്ഥിക്കുന്നത്. കേരളത്തിൽ ഇപ്പോൾ 1200ഓളം ഫിലിം റെപ്രസെന്റേറ്റീവുമാരാണുള്ളത്. അവരിൽ കൂടുതൽ പേരും പ്രായമായവരുമാണ്. വലിയ സിനിമകൾ വന്നാൽ മാത്രമേ അവരിൽ പകുതി പേർക്കും ജോലിയുള്ളൂ. ഈ കൊറോണക്കാലത്ത്, കഴിഞ്ഞ ഒന്നര രണ്ട് വര്‍ഷമായി അവര്‍ നരകയാതന അനുഭവിക്കുകയാണ്.
നടന്‍ സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകള്‍ കീര്‍ത്തി സുരേഷും മാത്രമാണ് കുറച്ച് പൈസ അവരുടെ സിനിമ കളിക്കുന്ന റെപ്രസെന്റേറ്റീവുമാര്‍ക്ക് നല്‍കുന്നത്. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിലോ ഒരു ക്ഷേമനിധിയിലോ അംഗത്വമില്ല. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇവര്‍ക്ക് വരുമാനമില്ല. സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. അതുകൊണ്ട് മലയാള സിനിമയില്‍ 50 ലക്ഷത്തിന് മുകളില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളും അണിയറ പ്രവര്‍ത്തകരും തങ്ങളെ സഹായിക്കണം എന്നാണ് ചാനലിലൂടെ ശാന്തിവിള ദിനേശ് അഭ്യര്‍ത്ഥിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…