Categories: Malayalam

സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകന്മാര്‍ പൊളിച്ചേനെ;പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

ക്ലാസ് മുറിയിൽ വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകര്‍ ‘പൊളിച്ചേനെ’ എന്ന് പറയുകയാണ് താരം.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

പാമ്പുകടിയേറ്റ് ഒരു വിദ്യാര്‍ത്ഥിനി മരിച്ച നമ്പര്‍ വണ്‍ കേരളത്തിലെ ഒരു ‘ഹൈടെക്’ സ്‌കൂളിന്റെ അവസ്ഥയും ചികിത്സയ്ക്കായി കൊണ്ടു പോയപ്പോള്‍ ആശുപത്രിയിലെ പരിമിതികളും അദ്ധ്യാപകന്റെ ചിന്തയും നാം കണ്ടുകഴിഞ്ഞു. പാവം വയനാട്ടുകാര്‍ക്ക് ഇത്രകാലമായിട്ടും സ്വന്തമായിട്ട് ഒരു മെഡിക്കല്‍ കോളെജ് പോലുമില്ല. (നമ്പര്‍ വണ്‍ കേരളത്തിലെ ഒരു ജില്ല തന്നെയാണ് വയനാട്)

സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകന്മാര്‍ പൊളിച്ചേനെ. ഉത്തര്‍ പ്രദേശിലെ സ്‌കൂളുകളെയും ആശുപത്രികളെയും കണക്കറ്റ് പരിഹസിച്ചേനെ. എന്തിന് ഒരു മെഡിക്കല്‍ കോളെജ് പോലുമില്ലാത്ത ജില്ലയെ കളിയാക്കിയേനെ. പക്ഷേ ഇതിപ്പോള്‍ കേരളത്തിലായിപ്പോയി. ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതാനും വയ്യ. കഷ്ടം..

(വാല്‍ക്കഷണം: കേരളം മുഴുവനും ബാറും പബ്ബും ഉണ്ടാക്കുകയും കോടികള്‍ മുടക്കി വനിതാ മതില്‍ കെട്ടുകയും ചെയ്യുന്നതിനോടൊപ്പം അര ചാക്ക് സിമെന്റ് വാങ്ങിച്ച് ആ ക്ലാസിലെ മാളങ്ങള്‍ അടച്ചിരുന്നുവെങ്കില്‍ ഒരു കുരുന്നു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. കുഞ്ഞു പെങ്ങളെ, ആദരാഞ്ജലികള്‍)

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago