ട്രോളിങ് നിരോധനം കാരണം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെ താന്‍ സഹായം എത്തിച്ച കാര്യം സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരുടെയും നിസ്വാര്‍ത്ഥ്വമായ സഹകരണം കൊണ്ട് ഒലിച്ചു പോകുമായിരുന്ന ഒരു നാടിനെ മലയാളികള്‍ പിടിച്ചു നിര്‍ത്തിയപ്പോൾ ആ പ്രയ്തനത്തിന് ചുക്കാന്‍ പിടിച്ച ഒരു പറ്റം ആളുകളായിരുന്നു മത്സ്യത്തൊഴിലാളികൾ.ട്രോളിങ് നിരോധനത്തെ തുടർന്ന് കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ കുടുംബങ്ങള്‍ക്ക് കഴിയും വിധം സഹായം നല്‍കിയെന്ന് പണ്ഡിറ്റ് പറയുന്നു.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് താല്‍ക്കാലിക അവധി നല്‍കികൊണ്ടാണ് താരം ഇതിനായി ഇറങ്ങി തിരിച്ചത്.വ്യക്തിപരമായ സാമ്പത്തിക ഞെരുക്കം ഉള്ളതിനാല്‍ വലിയ തോതില്‍ സാമ്പത്തികമായി സഹായിക്കാനായില്ലെന്നും സാധിക്കുന്നവര്‍ ഇവിടെ നേരിട്ടെത്തി സഹായിക്കാന്‍ ശ്രമിക്കണമെന്നും താരം പറഞ്ഞു.ദുരന്തമുഖത്ത് നേരിട്ടെത്തി തന്നാല്‍ കഴിയും വിധം സഹായിക്കുന്ന ഒരു മാതൃക താരമാണ് സന്തോഷ് പണ്ഡിറ്റ്.ഗജ ചുഴലിക്കാറ്റില്‍ കനത്ത നാശം നേരിട്ട തമിഴ്‌നാട്ടിൽ സേവന സഹായവുമായി എത്തിയിരുന്ന താരം നേരത്തെ വിഷു ആഘോഷത്തിന് അട്ടപ്പാടിയിലെത്തി വിദ്യാര്‍ത്ഥികളെ സഹായിക്കാനും മുന്നിട്ടിറങ്ങിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…