ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച ഛായാഗ്രഹകൻ ആണ് സന്തോഷ് ശിവൻ. അദ്ദേഹം പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ച വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ സിനിമയെ സ്നേഹിച്ചവർ നിരവധിയാണ്. അദ്ദേഹം ഒരു സംവിധായകൻ എന്ന നിലയിലും നമുക്ക് നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ ഇത്രയും നാളത്തെ പ്രവർത്തി പരിചയം വച്ച് താൻ ഒപ്പം ജോലി ചെയ്തവരിൽ ഏറ്റവും മികച്ച നായകന്മാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് സന്തോഷ് ശിവൻ.
അദ്ദേഹത്തിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയത്. രജനികാന്ത്, മോഹൻലാൽ, ഷാരുഖ് ഖാൻ, അമിതാഭ് ബച്ചൻ, മഹേഷ് ബാബു എന്നിവരാണ് ആ അഞ്ചു നായകന്മാർ. ഓരോ ഭാഷയിലെയും ഏറ്റവും മികച്ചവരായി അദ്ദേഹം കരുതുന്ന 5 വ്യക്തികൾ ആണ് ഇവർ. ഇപ്പോൾ രജനികാന്ത് നായകനായ എ ആർ മുരുഗദോസ് ചിത്രമായ ദർബാറിനു വേണ്ടി ക്യാമറ ചലിപ്പിക്കുകയാണ് ഇദ്ദേഹം.
നിരവധി മോഹൻലാൽ ചിത്രങ്ങൾക്ക് വേണ്ടിയും അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഇന്ദ്രജാലം, നമ്പർ 20 മദ്രാസ് മെയിൽ, അപ്പു, അഹം, യോദ്ധ, ഗാന്ധർവം, പവിത്രം, നിർണ്ണയം, കാലാപാനി, ഇരുവർ, വാനപ്രസ്ഥം എന്നിവ അതിന് ഉദാഹരണങ്ങളാണ്. മലയാളത്തിൽ ഉറുമി, ജാക്ക് ആൻഡ് ജിൽ എന്നീ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. മഞ്ജുവാര്യരും കാളിദാസനും പ്രധാനവേഷത്തിലെത്തുന്ന ജാക്ക് ആൻഡ് ജിൽ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. സന്തോഷ് ശിവൻ ഇനി ഒരുക്കാൻ പോകുന്നത് കലിയുഗം എന്ന പേരിൽ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ആണെന്നും അതിൽ മോഹൻലാൽ ഉൾപ്പെടെ വലിയ ഒരു താരനിര തന്നെ അണിനിരക്കണമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…