‘മരക്കാർ നാടിന്റെ ചരിത്രത്തിലേക്കുള്ള സംഭാവന, സഹനിർമാതാവായത് കടമയായി കരുതുന്നു’; സന്തോഷ് ടി കുരുവിള

മരക്കാർ സിനിമയുടെ ഒരു സഹ നിർമ്മാതാവായ് ആന്റണി പെരുമ്പാവൂരിനൊപ്പം ചേരുവാൻ കഴിഞ്ഞത് ഈ നാടിനോടുള്ള കടമയായ് കരുതുന്നെന്ന് സഹനിർമ്മാതാക്കളിൽ ഒരാളായ സന്തോഷ് ടി കുരുവിള. അധിനിവേശത്തോടുള്ള ചെറുത്തുനിൽപ്പിന്റെ ‘അടയാള പുരുഷനെ’ അവതരിപ്പിക്കുന്നതിലൂടെ ഈ സിനിമ ഈ നാടിന്റെ ചരിത്രത്തിലേക്കായുള്ള സംഭാവന കൂടിയാണ് എന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്തോഷ് ടി കുരുവിള ഇങ്ങനെ പറഞ്ഞത്.

സന്തോഷ് ടി കുരുവിള ഫേസ്ബുക്കിൽ കുറിച്ചത്, ‘ലോകമാകെയുള്ള സിനിമാ പ്രേമികളുടെ പുരസ്കാരത്തിനായ് ‘കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം’ ഈ വരുന്ന ഡിസംബർ രണ്ടിന് സമർപ്പിക്കപ്പെടുകയാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിൽ തുടങ്ങി നിരവധി അവാർഡുകൾ ചിത്രം നേടി കൊണ്ടിരിക്കുകയാണ്. പ്രിയദർശൻ എന്ന മികച്ച സംവിധായകനൊപ്പം മോഹൻലാൽ എന്ന നടന്റെ അഭിനയ ചാരുതയും ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന്റെ ചങ്കൂറ്റവും കൂടി ചേർന്നപ്പോൾ മലയാള വാണിജ്യ സിനിമാ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി എഴുതി ചേർക്കപ്പെടുകയാണ്.

കേരളീയർ ഒരു പക്ഷേ പാഠപുസ്തകങ്ങളിൽ നിന്ന് ഗ്രഹിച്ച കുഞ്ഞാലിമരയ്ക്കാർ എന്ന വീരപുരുഷന്റെ കഥ അഭ്രപാളിയിലേക്ക് പകർത്തുക എന്നത് തന്നെ കടുത്ത വെല്ലുവിളി നിറഞ്ഞ സർഗപ്രക്രിയയായിരുന്നു. ലഭ്യമായ ചരിത്ര വായനയിൽ തന്നെ ദേവാസുര ഭാവത്തിൽ വിഭിന്നമായ് രേഖപ്പെടുത്തപ്പെട്ട കുഞ്ഞാലിമരക്കാരുടെ ഒരു പുതിയ വ്യാഖ്യാനമായ് തന്നെ കാണാം ഈ വലിയ സിനിമ. കലാ സംവിധായകനായ സാബു സിറിൽ, ഛായാഗ്രാഹകനായ തിരു, ആദ്യചിത്രത്തോടെ തന്നെ സ്പെഷ്യൽ ഇഫക്ട്സിൽ ദേശീയ പുരസ്കാരം നേടിയ സിദ്ധാർത്ഥ് പ്രിയദർശൻ അങ്ങിനെ പ്രഗത്ഭമതികളായ സങ്കേതിക വിദഗ്ധരുടെ സമ്മേളനം കൂടിയാണ് ഈ വമ്പൻ ചലച്ചിത്രം. അധിനിവേശത്തോടുള്ള ചെറുത്തുനിൽപ്പിന്റെ ‘അടയാള പുരുഷനെ’ അവതരിപ്പിയ്ക്കുന്നതിലൂടെ ഈ സിനിമ ഈ നാടിന്റെ ചരിത്രത്തിലേയ്ക്കായുള്ള സംഭാവന കൂടിയാണ് എന്ന് പറയുന്നതിൽ അഭിമാനമുണ്ട്. ശ്രീ ആന്റണി പെരുമ്പാവൂരിനൊപ്പം ഒരു സഹ നിർമ്മാതാവായ് ചേരുവാൻ കഴിഞ്ഞതും ഈ നാടിനോടുള്ള കടമയായ് കരുതുന്നു.’

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago