സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ട ആളെ പൊളിച്ചടുക്കി നടി സനുഷ

ബാലതാരമായി അഭിനയ രംഗത്തേക്കെത്തിയ നടിയാണ് സനുഷ സന്തോഷ്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സനുഷയുടെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ സനുഷ വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായും തിളങ്ങിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ സന്തോഷ് തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ താരം പങ്കു വച്ച ഗ്ലാമര്‍ ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
നിറയെ കമന്റുകളും ഈ ഫോട്ടോക്ക് താഴെ വന്നിരുന്നു. അതിലെ മോശമായ ഒരു കമെന്റും അതിനു സനുഷ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഷാ ഷാ എന്ന് പേരുള്ള ഒരു അക്കൗണ്ടില്‍ നിന്നുമാണ് മോശം കമന്റ് ലഭിച്ചത്. ‘നിങ്ങളില്‍ പലരും ഈ നടിയെ കുറ്റപ്പെടുത്തുന്നത് കണ്ടു. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, പൊതുവേ മിക്ക ആക്ടര്‍മാര്‍ക്കും ഇപ്പോള്‍ അഭിനയിക്കാന്‍ ചാന്‍സുകള്‍ കുറവാണ് , അപ്പോള്‍ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ കുറച്ചു മോഡേല്‍ ആയി അഭിനയിക്കാന്‍ അവര്‍ക്ക് പ്രശ്‌നമല്ല ,ഒരു സിനിമാ താരത്തെ സംബന്ധിച്ച് ഒത്തിരി ചിലവുകളാണ്, സിനിമാ ഇല്ലാതെ വന്നാല്‍ എങ്ങനെ ഈ ചിലവുകള്‍ വഹിച്ചു മുന്നോട്ടു പോകും, സിനിമയില്‍ ഇവര്‍ തുണി കുറച്ച് മേഡോല്‍ ആയി അഭിനയിച്ചില്ലെങ്കില്‍ , ഇതിനെക്കാള്‍ മോഡലായി തുണി കുറച്ച് അഭിനയിക്കാന്‍ മറ്റൊരു നടി വരും ,അപ്പോള്‍ ഇവര്‍ക്ക് തനിക്ക് ലഭിക്കുന്ന ചാന്‍സുകള്‍ നഷ്ടപ്പെടും’ സിനിമാ എന്ന പ്രസ’ത്ഥാനം കോടികള്‍ ചിലവിട്ട് നിര്‍മ്മിക്കുന്ന ഒരു മേഘലയാണ്, ഇവിടെ സാമ്പത്തിക ലാഭത്തിന് കുറച്ചുക്കെ അഭിനയിക്കുന്നവര്‍ വീട്ടു വീഴുച്ചകള്‍ ചെയ്യേണ്ടി വരും, വീട്ടു വീഴ്ചകള്‍ തെറ്റായി കരുതുന്നവര്‍ ‘ താല്‍പര്യമില്ലാത്തെവര്‍ ഈ മേഘലയിലേക്ക് കടന്നു വരാന്‍ പാടില്ല’, എന്നാല്‍ ഇതിന് ഉടനടി മറുപടിയുമായി സനുഷ എത്തി. ‘Sha Sha ആദ്യം സ്വന്തം ഫോട്ടോയും ശെരിക്കും ഉള്ള പേരും കാണിക്കുന്ന സ്വന്തം account വഴി സംസാരിക്കാനുള്ള ധൈര്യം കാണിക്കുക. എന്നിട്ട് മതി ഒരു ഗതിയില്ലാതെ മറ്റുള്ളവരുടെ ജീവിതത്തില്‍ കുറ്റം മാത്രം കണ്ട് പിടിക്കാന്‍, അത് പറഞ്ഞു 4 likes കൂടുതല്‍ വാങ്ങിച്ച ചേട്ടന്മാര്‍ മാന്യന്മാര്‍ ആവുന്നത്. കേട്ടോ സിനിമയെ കുറിച്ച് ഒരുപാട്, എന്തിനു ഇന്ന് അതില്‍ വര്‍ഷങ്ങള്‍ ആയി വര്‍ക്ക് ചെയുന്നവരേക്കാള്‍ അറിയുന്ന fake account ചേട്ടാ.’ ഇതായിരുന്നു സനുഷയുടെ മറുപടി. ഇതിന് പിന്നാലെ ഒരുപാട് പേര്‍ നടിക്ക് പിന്തുണയുമായി എത്തുന്നുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago