Categories: NewsTamil

ആ വിഡിയോയില്‍ മലയാളത്തിന് പ്രിയപ്പെട്ടവരും’; വൈറലായി ചിമ്പുവിന്റെ ‘ദി ജേര്‍ണി ഓഫ് ആത്മന്‍’

തമിഴ് സിനിമാ താരം ചിമ്പു 2020 ല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മേക്കോവര്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ആത്മന്‍-സിലംബരശന്‍ ടി.ആര്‍’ എന്നായിരുന്നു ആ വിഡിയോക്ക് നല്‍കിയ പേര്. ഇപ്പോഴിതാ അതിന്റെ പൂര്‍ണരൂപം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ചിമ്പു. ‘ദി ജേര്‍ണി ഓഫ് ആത്മന്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന വിഡിയോയില്‍ മലയാളത്തിന് പ്രിയപ്പെട്ട രണ്ട് പേരുണ്ട്.

ബാലതാരമായി എത്തി മലയാളത്തിലും തെലുങ്കിലും തമിഴിലും ശ്രദ്ധ നേടിയ ശരണ്യ മോഹനും ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനുമാണ് ചിമ്പുവിന്റെ വിഡിയോയില്‍ ഇടം പിടിച്ചവര്‍. കളരിപ്പയറ്റ് പഠനത്തിനും മറ്റുമായി കേരളത്തിലെത്തിയ ചിമ്പുവിനെ ഭരതനാട്യം അഭ്യസിപ്പിച്ചത് ശരണ്യയായിരുന്നു. കളരിപ്പയറ്റ് അഭ്യസിക്കുന്നതിനിടെ ചിമ്പുവിന് ചെറിയ പരുക്ക് പറ്റിയപ്പോള്‍ ചികിത്സിച്ചത് അരവിന്ദ് കൃഷ്ണനായിരുന്നു. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകന്‍ കൂടിയാണ് അരവിന്ദ് കൃഷ്ണന്‍.

അച്ചം യെന്‍പത് മടമയ്യടാ എന്ന ചിത്രത്തിന് ശേഷമാണ് ചിമ്പുവിന്റെ ശരീര ഭാരം കൂടിയത്. പിന്നീട് ഫിറ്റ്‌നസ് ട്രെയിനര്‍ സന്ദീപ് രാജിനെ പരിചയപ്പെട്ടത് ചിമ്പുവിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. ചിട്ടയായ ഭക്ഷണ ക്രമീകരണത്തിലൂടെയും മറ്റും 105 കിലോ ശരീര ഭാരത്തില്‍ നിന്ന് 72 കിലോയിലേക്ക് ചിമ്പു എത്തി. ഇതിനായി നടത്തിയ വര്‍ക്കൗട്ടുകളും യോഗയും ധ്യാനവും കളരിയഭ്യാസവും നൃത്ത പഠനവും ട്രക്കിങ്ങും നീന്തലും യാത്രകളും ഭക്ഷണക്രമീകരണവും മറ്റ് പരിശ്രമങ്ങളുമൊക്കെയാണ് ദി ജേര്‍ണി ഓഫ് ആത്മനിലുള്ളത്.

2019ന് ശേഷം ഈശ്വരന്‍, മാനാട് എന്നീ ചിത്രങ്ങളിലൂടെ മികച്ച തിരിച്ചുവരവാണ് ചിമ്പു നടത്തിയത്. രണ്ട് ചിത്രങ്ങള്‍ പ്രേക്ഷക പ്രീതി നേടി. വെന്തു തനിന്തത്തു കാട്, പത്തു തല, കൊറോണ കുമാര്‍, മഹാ തുടങ്ങിയവരാണ് ഇനി പുറത്തിറങ്ങാനുള്ള ചിമ്പു ചിത്രങ്ങള്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago