ശരണ്യ പൊൻവണ്ണൻ എന്ന പേര് കേട്ടാൽ മലയാളികൾക്കു പെട്ടെന്ന് ഓർമ വരുന്നത് വേലൈ ഇല്ലാ പട്ടധാരി എന്ന ചിത്രത്തിലെ ധനുഷിന്റെ അമ്മ വേഷമാണ്. കമൽ ഹാസന്റെ നായികയായി 1987ൽ മണിരത്നം ചിത്രം നായകനിലൂടെ തുടക്കം കുറിച്ച ശരണ്യ 1989ൽ മമ്മൂട്ടിയുടെ നായികയായി അർത്ഥത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ഒരു ചെറിയ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ശരണ്യ ഇപ്പോൾ അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. ടോവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലൂടെ വീണ്ടും മലയാളത്തിൽ എത്തിയിരിക്കുകയാണ് നടി.
മലയാളത്തിലെ തന്റെ ഫേവറിറ്റ് ആക്ടേര്‍സ് തിലകനും മോഹന്‍ലാലും ആണെന്നാണ് ശരണ്യ പറയുന്നത്. ഒരു മോഹന്‍ലാല്‍ ആരാധിക ആയതു കൊണ്ട് തന്നെ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം കണ്ടപ്പോള്‍ അതില്‍ കുറച്ചു സമയം കൂടി മോഹന്‍ലാല്‍ ഇത്തിക്കര പക്കി ആയി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി എന്ന് ശരണ്യ പറയുന്നു. മോഹന്‍ലാലിന്റെ കഥാപാത്രത്തെ അണിയറ പ്രവര്‍ത്തകര്‍ക്ക് കുറച്ചു കൂടി ഡെവലപ്പ് ചെയ്യാമായിരുന്നു എന്നും കുറച്ചു കൂടി ഫാന്റസിയും മാസ്സും ചേര്‍ത്ത് ആ കഥാപാത്രത്തെ കൂടുതല്‍ ശ്കതമാക്കാമായിരുന്നു എന്നും ശരണ്യ പറയുന്നു. പ്രേക്ഷകരും അങ്ങനെ ഒരു കാര്യം ആഗ്രഹിച്ചിരുന്നു എന്നത് തന്നെയാണ് സത്യം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…