പാ രഞ്ജിത് ഒരുക്കിയ സാര്‍പാട്ട പരമ്പരൈ എന്ന സിനിമ മികച്ച അഭിപ്രായം നേടിയിരുന്നു. ആര്യ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം പറയുന്നത് ബോക്സിങ്ങിന്റെ കഥയാണ്. ചിത്രത്തില്‍ നടന്‍ ജോണ്‍ കോക്കനും പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. കുടുംബവിളക്ക് സീരിയലിലെ സുമിത്രയെ അവതരിപ്പിക്കുന്ന നടി മീര വാസുദേവിന്റെ മുന്‍ഭര്‍ത്താവാണ് ജോണ്‍. മീരയുമായി വേര്‍പിരിഞ്ഞതിനു ശേഷമാണ് ജോണ്‍ നടി പൂജ രാമചന്ദ്രനെ വിവാഹം കഴിക്കുന്നത്. 2019 ലായിരുന്നു വിവാഹം. ഇപ്പോൾ തന്റെ പ്രിയതമക്കൊപ്പമുള്ള ജോൺ കൊക്കന്റെ ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
ജോൺ എബ്രഹാം, സോനു സൂദൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഗ്ലാഡ്‍റാഗ്സ് മാൻ ഹണ്ട് ആൻഡ് മെഗാമോഡൽ എന്ന കോൺടെസ്റ്റിൽ ജോൺ കൊക്കൻ 2005ൽ പങ്കെടുത്തു. ആ ഇവന്റിലൂടെ ചില പരസ്യങ്ങൾക്ക് അവസരം ലഭിച്ചു.ഒരു പരസ്യത്തിന്റെ ഷൂട്ടിനായി കേരളത്തിലെത്തിയപ്പോൾ ചില സംവിധായകരെ പോയി കണ്ടു കളഭം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിൽ മലയാള സിനിമയിൽ തുടക്കമിട്ടു. പിന്നീട് നടി ഗീതാ വിജയൻ വഴി അംബികാ റാവു ആണ് മമ്മൂട്ടി നായകനായ ലവ് ഇൻ സിങ്കപ്പൂരിലെ പ്രധാന വില്ലൻ കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത്. അതിനു ശേഷം വേറെയും മലയാള സിനിമകൾ ചെയ്തു. ഏറെ സൗത്തിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച ജോൺ പാ രഞ്ജിത്തിന്റെ സർപ്പാട്ടാ പരമ്പരയെന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നായ വെമ്പുലി എന്ന ബോക്സറെ അവതരിപ്പിച്ച് ഏറെ പ്രശംസ നേടി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…