അമുദന്‍ എന്ന കഥാപാത്രത്തിലേക്ക് മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ പരകായ പ്രവേശനം ചെയ്ത ചിത്രമാണ് പേരന്‍പ് എന്ന് പറയാം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മമ്മൂട്ടിയെന്ന മെഗാസ്റ്റാറിനെ കോട്ടും ഇടീച്ച് കൂളിംഗ് ഗ്ലാസും വെച്ച് സ്ലോ മോഷനില്‍ നടത്തിക്കാനാണ് മലയാളത്തിലെ സംവിധായകര്‍ ശ്രമിക്കുന്നത്. എന്നാല്‍, മമ്മൂട്ടി എന്ന മഹാനടനെ ശരിക്കും ഉപയോഗിക്കുന്നത് അന്യഭാഷാ സംവിധായകര്‍ ആണ്.
റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരന്‍പ്, മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം യാത്ര എല്ലാം ഇതിനുദാഹരണം. റാമിന്റെ പേരന്‍പിന്റെ ടീസര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയെന്ന അതുല്യ നടനെയാണ് ടീസറില്‍ കാണുന്നത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വന്‍താരനിരയാണ് അണിനിരന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് നടന്‍ സത്യരാജ് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. വില്ലനായി അഭിനയിച്ചിരുന്ന തന്നെ ഒരു ഹീറോയാക്കി മാറ്റാന്‍ സഹായിച്ചത് മമ്മൂട്ടി ആണെന്ന് സത്യരാജ് പറയുന്നു.
എഴുപതിലധികം സിനിമകളില്‍ വില്ലനായി അഭിനയിച്ച ശേഷമാണ് ഒരു ചിത്രത്തില്‍ ഞാന്‍ നായകനാകുന്നത്. അതിനു കാരണമായത് മമ്മൂട്ടി ആണ്. അദ്ദേഹം അഭിനയിച്ച മലയാള ചിത്രങ്ങളുടെ റീമേക്കുകളിലാണ് ഞാന്‍ ഹീറൊയാകുന്നത്. അങ്ങനെയാണ് ഞാന്‍ ഹീറോയാകുന്നത്. അതിനാല്‍ ഈ അവസരത്തില്‍ മമ്മൂട്ടിയോട് തന്റെ നന്ദി അറിയിക്കുന്നുവെന്നും സത്യരാജ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…