Categories: MalayalamReviews

ഈ സത്യം പ്രേക്ഷകർ വിശ്വസിച്ചു | സത്യം പറഞ്ഞാ വിശ്വസിക്കുവോ റിവ്യൂ

നുണ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിലും ബുദ്ധിമുട്ടാണ് സത്യം പറഞ്ഞ് വിശ്വസിപ്പിക്കുവാൻ. അപ്പോഴാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന പേരുമായി ജി പ്രജിത് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തിയിരിക്കുന്നത്. സത്യം പറഞ്ഞാൽ ഒരു കിടിലൻ വിരുന്ന് തന്നെയാണ് അദ്ദേഹം ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം റിയലിസ്റ്റിക്കും പ്രേക്ഷകന്റെ മനസ്സ് നിറക്കുന്നതുമായ ഒരു അവതരണ രീതിയാണ് ചിത്രത്തിൽ സംവിധായകൻ അവലംബിച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ ഒരു വടക്കൻ സെൽഫിക്ക് ശേഷം നാല് വർഷത്തെ ഇടവേളക്ക് ശേഷം പ്രജിത്ത് എത്തിയിരിക്കുന്നത് മറ്റൊരു മനോഹര ചിത്രവുമായിട്ടാണ്. ഒന്നിന് പുറകെ ഒന്നായി നിരവധി ചിത്രങ്ങൾ ചെയ്യുന്നതിൽ അല്ല, മറിച്ച് ചെയ്യുന്ന ചിത്രം പൂർണമായിരിക്കുക എന്നതിലാണ് സംവിധായകന്റെ വിജയമെന്ന് ഒരിക്കൽ കൂടി ഇത് ഓർമിപ്പിക്കുന്നുണ്ട്.

Sathyam Paranja Viswasikkuvo Review

മാസ്സ് ഡയലോഗുകളോ തീ പാറുന്ന ആക്ഷൻ രംഗങ്ങളോ വമ്പൻ താരനിരയോ അല്ല തിരക്കഥയാണ് താരം എന്നു വീണ്ടും തെളിയിച്ചിരിക്കുന്ന ഒരു ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. തൊണ്ടിമുതലും ദൃക്സാക്ഷിയും ഒരുക്കിയ സജീവ് പാഴൂരിന്റെ തൂലികയിൽ നിന്നും പിറവിയെടുത്തതാണ് ഈ ചിത്രം എന്നു പറയുമ്പോൾ തന്നെ അതിന്റെ ഒരു മനോഹാരിത തെളിയിക്കപ്പെടുന്നുണ്ട്. ലളിതമായ കഥ ആണെങ്കിൽ പോലും അപ്രതീക്ഷിത ട്വിസ്റ്റുകളും സ്വാഭാവിക നർമം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു വേഗതയിൽ തന്നെയാണ് ചിത്രത്തിന്റെ മുന്നേറ്റം. ഒരു കൂട്ടം മേസ്തിരിമാരുടെയും പണിക്കാരുടെയും അവരുടെ ചെറിയ ചെറിയ പ്രശ്നങ്ങളുടെയും അവരിൽ നിന്നും അടർത്തി മാറ്റുവാനാകാത്ത മദ്യപാനത്തിന്റെയും ഇടയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു ആക്‌സിഡന്റിൽ നിന്നും അവർക്ക് ഗുണകരമായ ചില നേട്ടങ്ങൾ കണ്ടെത്തുവാനുള്ള ചില ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാഷ്ട്രീയവും പോലീസും കൂടി ഇതിൽ പങ്ക് ചേരുന്നതോടെ ചിത്രം കൂടുതൽ റിയലിസ്റ്റിക് ആകുന്നു.

Sathyam Paranja Viswasikkuvo Review

മനോഹരമായ തിരക്കഥ ചിത്രത്തിന്റെ കാതലായി നില കൊള്ളുമ്പോഴും ഓരോ അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തെ ഏറെ സഹായിച്ചിട്ടുണ്ട്. മറ്റൊരു വെള്ളിമൂങ്ങയാണ് ബിജു മേനോനിൽ നിന്നും പ്രതീക്ഷിക്കുന്നത് എങ്കിൽ പ്രേക്ഷകർ ചിലപ്പോൾ നിരാശപ്പെട്ടേക്കാം. പക്ഷേ തികച്ചും വേറിട്ട രീതിയിൽ പ്രേക്ഷകനെ ചിരിപ്പിക്കുന്ന കാഴ്ചയാണ് ബിജു മേനോൻ സമ്മാനിച്ചിരിക്കുന്നത്. ചെറുതെങ്കിലും തന്റെ തിരിച്ചുവരവിൽ ഓർമയിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാണ് സംവൃത അവതരിപ്പിച്ചിരിക്കുന്നത്. അലൻസിയർ, ദിനേശ് നായർ തുടങ്ങിയവരും മികച്ചു തന്നെ നിന്നു. ബംഗാളിയുടെ പ്രകടനവും ഏറെ രസകരമായിരുന്നു. ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. ഷാൻ റഹ്മാനും വിശ്വജിത്തും ഒരുക്കിയ ഗാനങ്ങളും ബിജിബാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും കൈയ്യടികൾ അർഹിക്കുന്നു. സത്യം പറഞ്ഞാ പ്രേക്ഷകർ വിശ്വസിക്കുന്ന ഒരു സത്യം തന്നെയാണ് ഈ ചിത്രം. സത്യമായിട്ടും പ്രേക്ഷകർക്ക് ഇഷ്ടപ്പെടും.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago