രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ ഷൂട്ടിംങ്ങുകൾ എല്ലാം നിർത്തി താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് മലയാളത്തിലെ തിരക്കേറിയ പുതിയ സിനിമാ താരങ്ങൾ ഇപ്പോൾ വീട്ടിൽ എന്തു ചെയ്യുകയാണ് എന്ന് സമൂഹത്തോട് വെളിപ്പെടുത്തുകയാണ്. ആദ്യം അദ്ദേഹം പറയുന്നത് ഉറ്റസുഹൃത്തായ മോഹൻലാലിനെ കുറിച്ചാണ്.
മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെനാണു പ്രിയദർശൻ തന്നോട് പറഞ്ഞതെന്ന് സത്യൻ അന്തിക്കാട് കുറിക്കുന്നു. പിന്നീട് ഒരു ദിവസം ഉച്ചയ്ക്ക് ഒരുമണിക്ക് താൻ മോഹൻലാലിനെ ഫോണിൽ വിളിച്ചപ്പോൾ ചെന്നൈയിലെ വീടിനുമുമ്പിലുള്ള കടലോരത്ത് ചുമ്മാ നടക്കുകയാണ് മോഹൻലാൽ എന്നും സത്യൻ അന്തിക്കാട് പറയുന്നു. മമ്മൂട്ടി എറണാകുളത്തെ പുതിയ വീട്ടിലേക്ക് മാറിയിട്ട് ഒരു ആഴ്ച ആകുന്നു എന്നും അതിനാൽ നന്നായി പരിചയപ്പെടുവാൻ ഇഷ്ടം പോലെ സമയം ഉണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. വീട്ടിലെ ജോലിക്കാരെ എല്ലാം പറഞ്ഞു വിട്ടിട്ട് ഇപ്പോൾ ഫുൾടൈം അടുക്കളയിൽ തന്നെയാണ് സിദ്ദിഖ്. ഇരിങ്ങാലക്കുടയിലെ വീട് അടിച്ചുവാരുന്നതും തുണികൾ കഴുകി ഉണക്കാനിടുന്നതുമൊക്കെ ഇന്നസെന്റും ആലീസും ചേർന്നാണ്. ശ്രീനിവാസൻ തന്റെ ഭാര്യയോടൊപ്പം പച്ചക്കറിത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ ജയറാം ഷർട്ട് ഇസ്തിരി ഇട്ടുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ കാര്യങ്ങൾ പറയുന്നതിനോടൊപ്പം തന്റെ വിശേഷവും പറയുകയാണ് സത്യൻ അന്തിക്കാട്. ഉച്ചതിരിഞ്ഞാൽ വാഴയ്ക്ക് തടമെടുക്കാനും പറമ്പിലെ മറ്റു കൃഷിപ്പണികൾക്കും അദ്ദേഹവും കൂടാറുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…