Categories: Malayalam

നാടോടിക്കാറ്റ് ക്ലൈമാക്സിൽ ഉള്ളത് തിലകനല്ല,ആ സത്യം വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

ജീവിതഗന്ധിയായ നിരവധി ചിത്രങ്ങൾ കഴിഞ്ഞ 30 വർഷത്തിനിടയിൽ ചെയ്ത് മലയാളികളെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനാണ് സത്യൻ അന്തിക്കാട്.അദ്ദേഹത്തിന്റെ നാടോടിക്കാറ്റ് എന്ന ചിത്രം മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒന്നാണ്. ഇപ്പോൾ ചിത്രത്തിന്റെ ക്ലൈമാക്സിൽ തിലകൻ ഇല്ലാതെ ആ രംഗം ചിത്രീകരിച്ചത് എങ്ങനെയെന്ന സത്യം വെളിപ്പെടുത്തുകയാണ് സത്യൻ അന്തിക്കാട്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. താരങ്ങളുടെ ഡേറ്റുകൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് മാസങ്ങളോളം എടുത്താണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്.

തിലകന്റെ ഡേറ്റിൽ പ്രശ്നം ഉള്ളത് കാരണം ക്ലൈമാക്സ് ചിത്രീകരിച്ചിരുന്നില്ല. പിന്നീട് അദ്ദേഹത്തിന് ആക്സിഡന്റ് ആവുകയും മൂന്നുമാസത്തെ റെസ്റ്റ് പറയുകയും ചെയ്തു. പവനായിയെ കൊണ്ടു വരാൻ അനന്ദൻ നമ്പ്യാർ തീരുമാനിക്കുന്ന രംഗമാണ് ക്ലൈമാക്സിലേക്ക് നൽകുന്ന രംഗം. തിലകൻ ഇല്ലാത്തതുകൊണ്ട് അനന്ദൻ നമ്പ്യാരുടെ സഹായിയെ കൊണ്ട് ” ഇനി അനന്തന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ “എന്നൊരു അഡീഷണൽ ഡയലോഗ് പറയിപ്പിക്കുകയായിരുന്നു. അവസാനം അനന്തൻ നമ്പ്യാരെ പിടിക്കുന്ന സീനിൽ കോസ്റ്റിയൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവച്ച് ആ സീന്‍ എടുത്തു. ഇത്രയും വർഷമായിട്ടും ഈ രഹസ്യം ആർക്കും കണ്ടെത്താനായില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago