സഹസംവിധായികയായ ആർ ജെ ശാലിനിയുടെ ആദ്യനോവലായ പൂച്ചക്കുരു കഴിഞ്ഞദിവസമാണ് വിപണിയിൽ എത്തിയത്. നടൻ മമ്മൂട്ടി ആയിരുന്നു നോവലിന്റെ കവർ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രകാശനം ചെയ്തത്. സംവിധായകനായ സത്യൻ അന്തിക്കാട്, എഴുത്തുകാരൻ ബെന്യാമിൻ എന്നിവരാണ് ചിത്രത്തിന് അവതാരിക കുറിച്ചത്.
തിരശ്ശീലയിൽ സിനിമ തെളിഞ്ഞുവരുന്നതുപോലെയാണ് നിർമല ഓപ്പോളിന്റെ സംഘർഷഭരിതമായ ജീവിതം ശാലിനി അവതരിപ്പിക്കുന്നത് എന്ന് സത്യൻ അന്തിക്കാട് കുറിച്ചു. എഴുത്തിന് ഒരു ദൃശ്യഭാഷയുണ്ടെന്നും ഒരൊറ്റ വരികൊണ്ട് ഒരു ആശയം പൂർണമായി മനസിൽ പതിപ്പിക്കാൻ ശാലിനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് കുറിച്ചു.
ഒരിക്കലും ശമിക്കാത്ത ബാല്യകാലത്തിലേക്കും അമ്മവീട്ടിലേക്കുമുള്ള യാത്രകളിലേക്കും ഓർമകളിലേക്കുമാണ് ഈ നോവൽ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതെന്ന് ബെന്യാമിൻ കുറിച്ചു. ണ്ണഞ്ചിപ്പിക്കുന്ന നഗരക്കാഴ്ചകളിൽ നിന്നിറങ്ങി ഇത്തിരി ഗ്രാമീണ സൗന്ദര്യത്തിലേക്കുള്ള യാത്രയാണത്. പതിഞ്ഞ താളത്തിൽ തുടങ്ങി ഉഗ്രസ്ഫോടനത്തിൽ അവസാനിക്കുന്ന ഒരു നല്ല നോവൽ സമ്മാനിച്ച ശാലിനിക്കു നന്ദിയെന്നും ബെന്യാമിൻ കുറിച്ചു. ഒരു നോവൽ സാധാരണ മട്ടിൽ അവസാനിക്കും എന്ന് കരുതുമ്പോൾ അതിന് പെട്ടെന്ന് അസാധാരണമായ ഒരു തലം വരുന്നു. പിന്നെ അതുവരെ നാം കണ്ട കഥാപാത്രങ്ങളെയെല്ലാം വീണ്ടും വീണ്ടും പിന്നോട്ട് ചെന്ന് നോക്കാനും അവരുടെ ഗൂഡമായ സ്വഭാവസവിശേഷത കണ്ടു ഞെട്ടാനും തുടങ്ങുകയാണെന്നും ബെന്യാമിൻ പൂച്ചക്കുരു എന്ന നോവലിക്കുറിച്ച് കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…