സത്യൻ അന്തിക്കാട് ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് സ്വന്തം കുടുംബത്തിലും ചുറ്റുവട്ടത്തും സുഹൃത്തുക്കൾക്കുമിടയിൽ നടക്കുന്ന ജീവൻ തുടിക്കുന്ന യഥാർത്ഥ സംഭവങ്ങൾ തന്നെയാണ്. ഏച്ചുകെട്ടിയതോ ദ്വയാർത്ഥമുള്ള പ്രയോഗങ്ങളോ കൂടാതെ പൂർണമായും കുടുംബസമേതം ചിരിക്കാവുന്ന ശുദ്ധനർമത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും വിളനിലങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകൾ. ഒരു ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. പതിവിൽ നിന്നും വിപരീതമായി ആദ്യമേ തന്നേ ചിത്രത്തിന്റെ പേര് തീരുമാനിച്ചെങ്കിലും അത് മാറ്റിയിരിക്കുകയാണ്. സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ “കുറേ വർഷങ്ങൾക്ക് മുൻപ് തട്ടാൻ ഭാസ്കരന്റേയും സ്നേഹലതയുടേയും കഥയിലേക്ക് എന്നെ ആദ്യം ആകർഷിച്ചത് ‘പൊന്മുട്ടയിടുന്ന തട്ടാൻ’ എന്ന പേരായിരുന്നു. രഘുനാഥ് പാലേരിയുടെ സങ്കല്പത്തിൽ ആ ‘തട്ടാൻ’ ഈശ്വരനാണ്. ‘പൊന്മുട്ട’ പ്രഭാത സൂര്യനും. അതിലെ കാവ്യഭംഗി മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് ചിലർ എതിർപ്പുമായി വന്നപ്പോൾ വിവാദത്തിനൊന്നും നിൽക്കാതെ ഞങ്ങൾ ‘തട്ടാനെ’ ‘താറാവാക്കി’ മാറ്റി.
ഇപ്പോൾ, പുതിയ സിനിമയുടെ ആലോചനയുമായി ഇരിക്കുമ്പോൾ ശ്രീനിവാസൻ ഒരു കഥ പറഞ്ഞു. പി. ആർ. ആകാശ് എന്ന പ്രകാശന്റെ കഥ. ഇന്നത്തെ മലയാളിയുടെ പൊതു സ്വഭാവത്തെ മുൻനിർത്തിയുള്ള കഥയായതുകൊണ്ട് ‘മലയാളി’ എന്ന് പേരിട്ടാലോയെന്ന് തോന്നി. കേട്ടവർക്കെല്ലാം അതിഷ്ടമായി. ഫിലിം ചേംബറിന്റെ അനുവാദവും കിട്ടി. അങ്ങനെയാണ് “വൈകി പേരിടുന്ന പതിവു രീതി മാറ്റുന്നു” എന്ന മുഖവുരയോടെ പേര് അനൗൺസ് ചെയ്യുന്നത്. “ദൈവത്തെ ചിരിപ്പിക്കാൻ നമ്മുടെ ഭാവി പരിപാടികൾ പറഞ്ഞാൽ മതി” എന്ന് കേട്ടിട്ടുണ്ട്. അക്ഷരം പ്രതി സത്യം. ദൈവം ചിരിച്ചു. ‘മലയാളി’ എന്ന പേരിൽ മുൻപൊരു സിനിമ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾ ഓർത്തിട്ടില്ലായിരുന്നു.
ആ സിനിമയുടെ നിർമ്മാതാവടക്കം പലരും പറഞ്ഞു – “സാരമില്ല, ഒരു സിനിമയുടെ പേരിൽ തന്നെ പിന്നീട് സിനിമകൾ ഉണ്ടായിട്ടുണ്ടല്ലോ”. എങ്കിലും ഞങ്ങൾ ആ പേര് മാറ്റുകയാണ്. മലയാളിത്തമുള്ള മറ്റൊരു പേരിനു വേണ്ടി നമുക്ക് കാത്തിരിക്കാം. അല്ലെങ്കിലും പേരിലല്ലല്ലോ, പ്രമേയത്തിലല്ലേ കാര്യം.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…