മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സൗമ്യ ഭാഗ്യനാഥ്. കോമഡി പരിപാടികളില്‍ കൂടിയാണ് താരം ശ്രദ്ധ നേടുന്നത്. നടിയും നര്‍ത്തകിയുമായ താരം അനായാസമായി കോമഡിയും കൈകാര്യം ചെയ്യും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ബഡായി ബംഗ്ലാവില്‍ ഒരിക്കല്‍ തനിക്കുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പറയുകയാണ് സൗമ്യ. ഒരിക്കല്‍ ഏറെ വൈകി ബഡായി ബംഗ്‌ളാവിന്റെ ഷൂട്ടിങ് നടത്തിയപ്പോള്‍ ഉണ്ടായ അനുഭവമാണ് സൗമ്യ പറയുന്നത്.
അന്ന് ബഡായി ബംഗ്‌ളാവിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ഒരുപാട് രാത്രിയായിട്ടാണ്. മുകേഷേട്ടനും പിഷാരടിയും ഒക്കെ അവിടെ അപ്പോള്‍ ഉണ്ടായിരുന്നു. മുകേഷേട്ടനൊക്കെ ക്ഷീണിച്ച് ഇരിക്കുവാണ്. അന്ന് എന്റെ വലിയ ഒരു സീന്‍ ആയിരുന്നു എടുക്കാന്‍ ഉണ്ടായിരുന്നത്. ചെറിയ ഒരു പേടിയും അന്ന് എനിക്ക് ഉണ്ടായിരുന്നു. ഭാഗ്യത്തിന് ഷൂട്ട് തുടങ്ങി ഞാന്‍ സ്റ്റേജില്‍ കയറിപ്പോയി ആദ്യ ടേക്ക് തന്നെ ഒക്കെ ആക്കുകയായിരുന്നു. ഒരുപാട് സന്തോഷം തോന്നിയിരുന്നു അപ്പോള്‍. ഇതിന് സൗമ്യക്ക് വലിയൊരു കൈയ്യടി കൊടുക്കണമെന്ന് പിഷാരടി പറഞ്ഞു. എല്ലാവരും അപ്പോള്‍ കൈ അടിക്കുകയും ചെയ്തു. ഒരുപാട് സന്തോഷം തന്ന ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. അപ്പോള്‍ തനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്നും സൗമ്യ പറയുന്നു.
അഭിനയത്തിലേക്ക് എത്തുന്നതിനു മുമ്പ് ഒരു റിസോര്‍ട്ടില്‍ നര്‍ത്തകി ആയി ആയിരുന്നു സൗമ്യ. നല്ല ശമ്പളം ലഭിക്കുമായിരുന്നതിനാല്‍ ആ ജോലിയില്‍ കുറേ കാലം സൗമ്യ തുടര്‍ന്നു. അങ്ങനെ ആ റിസോര്‍ട്ടില്‍ ജോലി ചെയ്തു വരുന്നതിനിടയിലാണ് കൗമുദി ടിവിയിലെ അളിയന്‍സ് എന്ന പരിപാടിയിലേക്ക് സൗമ്യയെ വിളിക്കുന്നത്. അങ്ങനെ ആണ് സൗമ്യ മിനിസ്‌ക്രീനിലേക്ക് എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…