Categories: Uncategorized

കടലിൽ ആഴ്ത്തരുത് കൈത്താങ്ങായവരുടെ ഈ മണ്ണ് #SAVE_ALAPPAD #STOP_MINING

പ്രളയം കൊടുമ്പിരി കൊണ്ട നാളിൽ മാലാഖമാരെ പോലെ വന്ന് രക്ഷാപ്രവർത്തനം നടത്തിയ ഒരു കൂട്ടരുണ്ട്. ചവിട്ടിക്കേറാൻ സ്വന്തം തോൾ കാണിച്ചുകൊടുത്ത ആ മത്സ്യത്തൊഴിലാളികൾ ഇന്ന് ചവിട്ടി നിൽക്കുന്ന മണ്ണ് അടർന്ന് പോകുന്ന വേദനയിലാണ്. സുനാമി ഏറ്റവുമധികം ദുരിതം വിതച്ച കൊല്ലത്തെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇന്നത്തെ ഈ പോക്ക് പോയാൽ കേരളത്തിലെ ഭൂപടത്തിൽ നിന്നും തുടച്ചുമാറ്റപ്പെടും. മുഖ്യധാരാ മാധ്യമങ്ങൾ തിരിഞ്ഞു നോക്കാത്ത ആലപ്പാടിന്റെ പ്രശ്‌നങ്ങളെ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്തിരിക്കുകയാണ് യുവജനങ്ങൾ. സിനിമ രംഗത്ത് നിന്ന് ടോവിനോ അടക്കമുള്ളവർ അവർക്ക് പിന്തുണയുമായി എത്തിക്കഴിഞ്ഞു. കാണേണ്ടവർ കണ്ണടച്ച് ഇരിക്കരുതെന്ന് എന്നാണ് അപേക്ഷ.

Save Alappadu Stop Mining

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നു. പൊതുമേഖലാ സ്ഥാപനമായ I.R.E.Ltd. Chavara നടത്തുന്ന കരിമണൽ ഖനനം മൂലം ഇപ്പോൾ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി.ഏകദേശം ഇരുപതിനായിരം ഏക്കർ ഭൂമി കടലായി മാറി. ഈ പഞ്ചായത്തിൻ്റെ തെക്കേയറ്റത്ത് CRZ നിയമം പോലും പാലിക്കാതെ മെഷിനറികൾ ഉപയോഗിച്ച് കുഴിച്ചെടുക്കുമ്പോൾ പഞ്ചായത്തിൻ്റെ മുഴുവൻ കടൽ തീരവും, ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും കടലാക്രമണം മൂലം ഇടിച്ചു നിരത്തി മണൽ ഈ കുഴികളിൽ എത്തിച്ചേരുന്നു. ഈ നിരന്തര പ്രവർത്തനമാണ് ഭൂമി നഷ്ടപ്പെടാൻ കാരണം. ഈ പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷി വരെ ഇറക്കിയിരുന്ന മൂക്കുംപ്പുഴ പാടവും പനക്കടപ്പാടങ്ങളും ശരിക്ക് കായ്ഫലമുണ്ടായിരുന്ന കേരവൃക്ഷങ്ങളും അടുമ്പിവള്ളികൾ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലിൽ നഷ്ടമായി.

Save Alappadu Stop Mining

ഈ പ്രദേശത്തെ മത്സ്യതൊഴിലാളികളുടെ കുലത്തൊഴിലായിരുന്ന മത്സ്യ ബന്ധനം പോലും തീരത്ത് നിന്ന് നടത്തുന്നതിന് കഴിയാതെ വന്നിരിക്കുന്നു. ഭൂസ്വത്തുക്കൾ കടലാസിൽ മാത്രമായി. ഓരോ സർവ്വേ കഴിയുമ്പോഴും റവന്യൂ റിക്കോർഡിൽ നിന്നും അവ നീക്കം ചെയ്യപ്പെടുന്നു. കരിമണൽ ഖനനത്തിൻ്റെ നേർസാക്ഷിയായി പൊൻ മന എന്ന ഗ്രാമം തകർന്നടിഞ്ഞു കിടക്കുന്നു. ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കരയിൽ ഇപ്പോഴും ഖനനം നടന്നുകൊണ്ടിരിക്കുന്നു. ഖനനം നടത്തിയ പ്രദേശങ്ങൾ പൂർവ്വസ്തിഥിയിലാക്കാതെ ഓരോ മേഖലയും തകർന്നു കഴിയുമ്പോൾ തൊട്ടടുത്ത പ്രദേശം ഖനനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. കമ്പനികളിൽ നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങൾ കടലിൻ്റെ ആവാസവ്യവസ്ഥയേയും മത്സ്യസമ്പത്തിനേയും നശിപ്പിക്കുന്നു. കടലാമ ഉൾപ്പെടെയുള്ള നിരവധി ജീവിവർഗ്ഗങ്ങളുടെ പ്രജനന മേഖല കൂടി ഖനനം മൂലം തകർന്നിരിക്കുയാണ്. ദീർഘകാലമായി വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുവാദമില്ലാതെയും പൊതുജനാഭിപ്രായം മാനിക്കാതെയുമാണ് ഈ പൊതുമേഖലാ സ്ഥാപനം ഖനനം നടത്തുന്നത്.

Save Alappadu Stop Mining

ആലപ്പാട് പഞ്ചായത്തിൻ്റെ നിലനില്പ് വളരെ അപകടത്തിലാണ്. ചില സ്ഥലങ്ങളിൽ കടലും കായലും തമ്മിലുള്ള അകലം 20 മീറ്ററിലും താഴെ മാത്രം. കായലിൻ്റെയും കടലിൻ്റെയും ഇടയിൽ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫൾ സോണാണ്. ഈ മണൽ ബണ്ട് തകർന്നു കഴിഞ്ഞാൽ കടൽവെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം, അപ്പർകുട്ടനാട് , മധ്യതിരുവിതാംകൂർ മൊത്തമായി കടൽ വിഴുങ്ങി കേരളം മറ്റൊരു മഹാദുരന്തത്തിലോട്ട് കടക്കും എന്ന കാര്യത്തിൽ തർക്കമില്ല. 30 കി.മീ. ദൂരം വരുന്ന തീരദേശ മണൽബണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ്. കേരളത്തിൻ്റെ സൈന്യം എന്നവകാശപ്പെടുന്ന മത്സ്യതൊഴിലാളികളെ രക്ഷിക്കണമെങ്കിൽ കരിമണൽ ഖനനം സമ്പൂർണ്ണമായി അവസാനിപ്പിച്ചേ മതിയാകു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago