ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച താരമാണ് സാവിത്രി ശ്രീധരൻ. ആനന്ദത്തിന്റെ ഈ വേളയിൽ താരം നന്ദി പറയുന്നത്
‘സുഡാനി ഫ്രം നൈജീരിയ’ സിനിമാ പ്രവർത്തകർക്കും നാടകവേദിയിൽ തന്നെ വളർത്തി വലുതാക്കിയ കോഴിക്കോട്ടെ നാടക പ്രവർത്തകർക്കും ആണ്. തിരുവണ്ണൂരിലെ വീട്ടിൽ മക്കളോടും കൊച്ചുമക്കളോടും കൂടെ കഴിയുന്ന കലാകാരിക്ക് മഴയുടെ ദുരിതത്തിൽ വീട്ടിൽ വൈദ്യുതി ബന്ധം അറ്റതിനാൽ അവാർഡ് പ്രഖ്യാപനം ടിവിയിൽ കാണുവാൻ സാധിച്ചില്ല. സുഹൃത്തുക്കളായ നാടക പ്രവർത്തകർ വിളിച്ചു പറഞ്ഞാണ് സിനിമയിലെ ഉമ്മ വേഷത്തിനു ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശമുണ്ടെന്ന വിവരം സാവിത്രി അറിഞ്ഞത്. അവാർഡ് വിവരം അറിഞ്ഞ് നടൻ മോഹൻലാൽ അഭിനന്ദനം അറിയിക്കുവാൻ സാവിത്രിയെ വിളിച്ചിരുന്നു.
വെസ്റ്റ് മാങ്കാവിലെ വയലക്കര വീട്ടിനുള്ളിലേക്ക് ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥയിൽ കഴിയുന്ന സാവത്രി പ്രളയത്തിന്റെ ഇടയ്ക്ക് ലഭിച്ച ഒരു ആശ്വാസവാക്കാണ് പുരസ്‌കാരമെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ടെന്നും പറയുന്നു. സാവിത്രിയും കുടുംബവും വെള്ളം കയറിയാല്‍ ബന്ധുവീട്ടിലേക്കോ ക്യാംപിലേയ്ക്കോ മാറാനുള്ള തീരുമാനത്തിലാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…