ദുൽഖർ സൽമാൻ, കീർത്തി സുരേഷ് എന്നിവരെ നായകരാക്കി നാഗ് അശ്വിൻ സംവിധാനം നിർവഹിച്ച മഹാനടിക്ക് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിഹാസനായിക സാവിത്രിയുടെ യഥാർത്ഥ ജീവിതത്തെ തുറന്നു കാണിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ ബാഹുബലിക്ക് ശേഷം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ചിത്രമായി തീർന്നിരിക്കുകയാണ്. നടി സാവിത്രിയുടെ മകൾ വിജയ ചാമുണ്ഡേശ്വരി കഴിഞ്ഞ ദിവസം വിജയവാഡയിലെ ക്യാപ്പിറ്റൽ സിനിമാസിൽ ചിത്രം കണ്ടതിന് ശേഷം വികാരാധീനയായിട്ടാണ് പത്രപ്രവർത്തകരെ അഭിസംബോധന ചെയ്‌തത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ തന്നോട് പറഞ്ഞത് പോലെ തന്നെയാണ് സംവിധായകനും നിർമാതാവും തന്റെ അമ്മയായ സാവിത്രിയെ സ്‌ക്രീനിൽ അവതരിപ്പിച്ചതെന്ന് വിജയ പറഞ്ഞു. മഹാനടിയുടെ യഥാർത്ഥ ജീവിതം ചിത്രത്തിലൂടെ തുറന്നു കാട്ടിയതിന് മുഴുവൻ ടീമിനും ആശംസകൾ അർപ്പിക്കുന്നതിനൊപ്പം കീർത്തി സുരേഷ്. ദുൽഖർ സൽമാൻ, സാമന്ത, വിജയ് ദേവരകൊണ്ട എന്നിവരെയും അഭിനന്ദിക്കാൻ അവർ മറന്നില്ല.ടീം മുഴുവനും ഒരു വെല്ലുവിളിയായിട്ടാണ് ചിത്രത്തെ ഏറ്റെടുത്തതെന്നും അമ്മയുടെ നടപ്പും ഭക്ഷണം കഴിക്കുന്ന രീതിയും എന്തിനേറെ കണ്ണ് ചിമ്മുന്നതും പോലെയുള്ള പല ചെറിയ ചെറിയ കാര്യങ്ങളും പോലും വളരെ സൂക്ഷ്മതയോടെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അമ്മയെ നേരിട്ട് കാണുന്ന ഒരു ഫീലിങ്ങാണ് ചിത്രം തന്നതെന്നും വിജയ ചാമുണ്ഡേശ്വരി വെളിപ്പെടുത്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…