മഹിന്ദ്രയുടെ XUV 700 ലോഞ്ച് ചെയ്ത് ഗായിക സയനോര ഫിലിപ്പ്. കണ്ണൂരിലെ വീർ മഹിന്ദ്ര കേരളയിലെ ചടങ്ങിലാണ് താരം ലോഞ്ചിംഗ് നടത്തിയത്. ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത സയനോര ആ നിമിഷങ്ങളും ആരാധകർക്കായി പങ്കുവെച്ചു. അതേസമയം, ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ചതിന് അടിയിൽ കമന്റുമായി ആരാധകരും എത്തി. ലോഞ്ചിംഗിന് ക്ഷണിക്കപ്പെട്ടവർക്ക് വണ്ടി ഫ്രീ ആയി കിട്ടിയോ എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്. ഇനി ഇതിന്റെ പേരിൽ ഒരു ഡാൻസ് ഉണ്ടാകുമോ എന്നായിരുന്നു മറ്റൊരാളുടെ സംശയം.
പുതിയ ഫ്ലാഗ്ഷിപ്പ് എസ്‍യുവി മോഡലായ XUV 700ന്‍റെ എല്ലാ വേരിയന്റുകളും മഹിന്ദ്ര വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ആണ് വാഹനം എത്തുന്നത്. ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.99 ലക്ഷം രൂപ വരെയാണ് വില. അതേസമയം, ഡീസല്‍ മോഡലിന് 14.59 ലക്ഷം രൂപ മുതല്‍ 21.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില എന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിന്റെ ബുക്കിംഗ് ഒക്ടോബര്‍ ഏഴ് മുതലും വാഹനത്തിന്റെ ഡെലിവറി ഒക്ടോബർ 10 മുതലുംആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ സയനോര ഫിലിപ്പ് സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളും സുഹൃത്തുക്കൾക്ക് ഒപ്പമുള്ള നിമിഷങ്ങളും സയനോര സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞയിടെ സുഹൃത്തുക്കളായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവരുമായി ഒത്തു കൂടിയ നിമിഷവും സയനോര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എല്ലാവരും ചേർന്ന് ഥാൽ സിനിമയിലെ പാട്ടിന് നൃത്തം വെച്ചതും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…