Categories: MalayalamNews

കറുപ്പ് നിറത്തിന്റെ പേരിൽ തിരഞ്ഞെടുത്ത പ്രോഗ്രാമിൽ നിന്നും മാറ്റിനിർത്തി..! സയനോരയുടെ വെളിപ്പെടുത്തൽ

ഗായികയായി കരിയർ ആരംഭിച്ച പിന്നീട് സംഗീത സംവിധായകയായി മാറിയ താരമാണ് സയനോര ഫിലിപ്പ്. സ്വരമാധുര്യത്തിലൂടെ സയനോര മലയാളികളുടെ മനം കവർന്നു. 2018 ൽ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചത്. ഇതോടൊപ്പം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. ആഷ്ലി ഡി ക്രൂസ് ആണ് സയനോരയുടെ ഭർത്താവ്. ഒരു ജിം ഇൻസ്ട്രക്ടർ ആണ് ആഷ്‌ലി. ഇരുവർക്കും ഒരു മകളാണ് ഉള്ളത്.

ഇപ്പോഴിത നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ചും മാറ്റിനിർത്തലുകളെ കുറിച്ചും മനസ് തുറക്കുകയാണ് ഗായിക സയനോര ഫിലിപ്പ്. ഗായകൻ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ടോക്ക് ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂൾ കാലഘട്ടം മുതൽ തനിക്ക് നിറത്തിന്റെ പേരിൽ വിവേചനവും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും സയനോര പറയുന്നു. ഇതിനോടൊപ്പം പാട്ട് വിശേഷങ്ങളും സയനോര പങ്കുവെയ്ക്കുന്നുണ്ട്. പ്രിയപ്പെട്ട ഗായികയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ചെറുപ്പത്തിൽ നിറം കുറഞ്ഞതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നാണ് സയനോര വെളിപ്പെടുത്തിയത്. തനിക്ക് ആയിരുന്നില്ല പ്രശ്നം. നിറം കുറഞ്ഞതിന്റെ പേരിലും തടി കൂടിയതിന്റെ പേരിലും സമൂഹം ട്രീറ്റ് ചെയ്ത ആളുകളെ പോലെ എന്നെയും അത് എഫെക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ അതിൽ നിന്നും കര കയറി മുന്നേറി വരികയായിരുന്നു. ഇതിൽ ഒന്നും വലിയ കാര്യമില്ല എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്. കുട്ടിക്കാലത്തു ഡാൻസ് മാസ്റ്റർ സെലക്ട് ചെയ്തിട്ടും നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടയാളാണ് ഞാൻ. ഇപ്പോൾ സമൂഹം മാറിവരുന്നുണ്ട്. ആളുകളുടെ കാഴ്ചപ്പാടുകൾ മാറി വരുന്നുണ്ടെന്ന് സയനോര പറയുന്നു.

ആദ്യമൊക്കെ കറുത്ത് ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നാണ് കരുതിയത്. എന്നാൽ മുന്നോട്ടുള്ള ജീവിതത്തിൽ തന്‍റെ ഈ ചിന്തകൾ മാറുകയായിരുന്നു എന്നും സയനോര വ്യക്തമാക്കി. ഇപ്പോഴുള്ള നിരവധി റിയാലിറ്റി ഷോകളിൽ ഇത്തരം തമാശകൾ കേട്ട് താൻ അടക്കമുള്ളവർ ചിരിച്ചിട്ടുണ്ടെന്നും നമ്മുടെ സമൂഹം സൃഷ്ടിച്ചു വെച്ചിരിക്കുന്നത് അത്തരത്തിലുള്ള പൊതു സ്വഭാവമാണെന്നും സയനോര മുൻപൊരിക്കൽ പറഞ്ഞിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago