Categories: Malayalam

മോളുടെ കളർ നോക്കൂ, ബാക്കിയുള്ള കുട്ടികളുടെ കളർ നോക്കൂ.. എത്ര വ്യത്യസമാണ്..! മോൾ എത്ര മേക്കപ്പ് ചെയ്താലും അവരെപോലെ ആകുമോ? ജീവിതത്തിൽ ആദ്യമായി നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ട സംഭവം തുറന്ന് പറഞ്ഞ് ഗായിക സയനോര

ഗായികയായി കരിയർ ആരംഭിച്ച പിന്നീട് സംഗീത സംവിധായകനായി മാറിയ താരമാണ് സയനോര ഫിലിപ്പ്. സ്വരമാധുര്യത്തിലൂടെ സയനോര മലയാളികളുടെ മനം കവർന്നു. 2018 ൽ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഇതോടൊപ്പം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. ആഷ്ലി ഡി ക്രൂസ് ആണ് സയനോരയുടെ ഭർത്താവ്. ഒരു ജിം ഇൻസ്ട്രക്ടർ ആണ് ആഷ്‌ലി. ഇരുവർക്കും ഒരു മകളാണ് ഉള്ളത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കറുത്തനിറം കാരണം തനിക്ക് നേരിടേണ്ടിവന്ന അവഗണനകളെ പറ്റി താരം തുറന്നു പറയുകയാണ്.

സയനോരയുടെ വാക്കുകൾ

‘എനിക്ക് ഡാൻസ് ഭയങ്കര ഇഷ്ടമാണ്. പാട്ട് പാടുമെന്ന് ഉണ്ടെങ്കിലും എന്റെ ഇഷ്ടം ഡാൻസായിരുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സ്‌കൂളിലെ ഡാൻസ് ടീമിൽ എന്നെ സെലക്ട് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ പിറ്റേദിവസം റിഹേഴ്സലിന് വിളിച്ചപ്പോൾ എന്നെ വിളിച്ചില്ല. ഡാൻസ് സാർ എന്നെയാണ് ആദ്യം തിരഞ്ഞെടുത്തത്. അപ്പോൾ ഞാൻ പോയി അത് പറഞ്ഞു. ഞാനിങ്ങനെ ഡാൻസിൽ ഇന്നലെ സെലക്ട് ആയിരുന്നുവെന്ന് ഒരു സിസ്റ്ററോട് പറഞ്ഞപ്പോൾ സിസ്റ്റർ പറഞ്ഞു, മോളെ ഒരു കാര്യമൊന്ന് ആലോചിച്ച് നോക്ക്.. മോളുടെ കളർ നോക്കൂ, ബാക്കിയുള്ള കുട്ടികളുടെ കളർ നോക്കൂ.. എത്ര വ്യത്യസമാണ്..! മോൾ എത്ര മേക്കപ്പ് ചെയ്താലും അവരെപോലെ ആകുമോ? അപ്പോൾ നമ്മുടെ സ്‌കൂളിലെ പോയിന്റ്സ് നഷ്ടമാകില്ലേ? മോൾ അങ്ങനെ നിർബന്ധം പിടിക്കാൻ പാടുണ്ടോ എന്നൊക്കെ ആ സിസ്റ്റർ പറഞ്ഞു.


ഞാൻ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നെ, ആദ്യമായിട്ടാണ് ഞാൻ ഇത് കേൾക്കുന്നത്. ഇത് വ്യത്യസം ഉണ്ടെന്നുള്ളത്. എനക്ക് സങ്കടം വന്നിട്ടുണ്ടല്ലോ എനക്ക് അത് വിശ്വസിക്കാൻ പറ്റുന്നില്ല.. അതും ഒരു അദ്ധ്യാപിക അത് പറഞ്ഞത്. ഞാൻ വീട്ടിൽ പോയി ഭയങ്കര കരച്ചിലായിരുന്നു. എനക്ക് ഇനി ജീവിക്കണ്ട, എന്തിനാ എന്നെ ഇങ്ങനെ കറുത്തതായി പ്രസവിച്ചത് മമ്മി എന്നൊക്കെ പറഞ്ഞിട്ട് നല്ല കരച്ചിൽ..!


ആ സംഭവം ഇപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നുണ്ട്. അതുപോലെ ഗർഭിണി ആയിരുന്നപ്പോഴും എന്റെ ടെൻഷൻ എന്റെ കുട്ടി കറുത്തിട്ടായിരിക്കുമോ എന്നായിരുന്നു. ഞാൻ അനുഭവിച്ചതെല്ലാം എന്റെ മോളും അനുഭവിക്കുമല്ലോയെന്ന് ഓർത്തിട്ടായിരുന്നു അത്..’,

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago