ഗായികയായി കരിയർ ആരംഭിച്ച പിന്നീട് സംഗീത സംവിധായകനായി മാറിയ താരമാണ് സയനോര ഫിലിപ്പ്. സ്വരമാധുര്യത്തിലൂടെ സയനോര മലയാളികളുടെ മനം കവർന്നു. 2018 ൽ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഇതോടൊപ്പം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. ആഷ്ലി ഡി ക്രൂസ് ആണ് സയനോരയുടെ ഭർത്താവ്. ഒരു ജിം ഇൻസ്ട്രക്ടർ ആണ് ആഷ്‌ലി. ഇരുവർക്കും ഒരു മകളാണ് ഉള്ളത്. തന്റെ ഭർത്താവിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സയനോര ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
സയനോരയുടെ വാക്കുകൾ:
“ഞാൻ തടി കുറക്കാൻ പോയപ്പോലാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. ഞാൻ ജിമ്മിൽ പോകുമ്പോൾ ആഷ്‌ലി ഓസ്ട്രേലിയയിലേക്ക് ഒരു ജോലി ശെരിയാക്കി പോകാനിരിക്കുകയായിരുന്നു. രണ്ട് മൂന്ന് മാസം മാത്രമേ ഉണ്ടായിരുന്നുള്ളു ബാക്കി. ഞാൻ അവനെ കണ്ടപ്പോൾ. കൊള്ളാലോ ചരക്ക് ചെക്കനാണല്ലോ എന്നായി. എല്ലാ ദിവസവും വന്നു എക്സർസൈസ് ചെയ്യാനൊരു മോട്ടിവേഷനായി എന്ന ചിന്തയായി. ഫ്രണ്ട്സിനെ ഞാൻ വിളിച്ചു പറഞ്ഞു നാളെ മുതൽ കൃത്യമായി ഞാൻ ജിമ്മിൽ പോകും, നല്ലൊരു മൊഞ്ചൻ ചെക്കനുണ്ട് അവിടെ എന്നു.
ഞാനും അവനും വളരെ ഫ്രണ്ട്ലിയായി. അവനായിരുന്നു എന്റെ ഇൻസ്ട്രക്ടർ. ആദ്യ ബാചിൽ ഫുൾ ആണുങ്ങൾ ആയിരിന്നു. ആകെ ഒരു പെണ്ണ് ഞാൻ മാത്രമായിരുന്നു. നിങ്ങൾക്ക് ലേഡീസ് ബാച്ചിൽ വന്നുണ്ടായിരുന്നോ? എന്നവൻ ചോദിച്ചിരുന്നു. ഞങ്ങളുടെസ്ഥിരം സംസാരം ഒക്കെ കണ്ടപ്പോൾ ജിമ്മിൽ ഒരു ചോദ്യം വന്നു അവർ തമ്മിൽ എന്താണ് എന്നു. ഞാൻ ഒരു പാട്ടുകാരി ആണെന്നും പോപുലർ ആണെന്നും ഒന്നും അവനു അറിയുന്നുണ്ടായിരുന്നില്ല. ഞാൻ ഏതോ ചാനൽ ആങ്കർ ആണെന്നാണ് അവൻ വിചാരിച്ചേ. ഒരു ദിവസം ഞാൻ അവനെ വിളിച്ചു പറഞ്ഞു ” എനിക്ക് വീട്ടിൽ കല്യാണം ഒക്കെ നോക്കുകയാണ്, നമ്മളെ പറ്റി ജിമ്മിൽ ഒരു സംസാരം ഉണ്ട്. അത് തുടർന്നു കൊണ്ട് പോകാൻ പറ്റില്ല. അതുകൊണ്ട് ഞാൻ ഇനി നിന്നോട് ഒന്നും സംസാരിക്കില്ല.പെട്ടന്നു അവൻ പറഞ്ഞു സായ വേണമെങ്കിൽ വീട്ടിൽ വാ എന്റെ അച്ഛനെയും അമ്മയെയും ഒക്കെ കാണു. ഇഷ്ടമാകുവാണെൽ നമ്മുക്ക് കല്യാണം കഴിക്കാം . ഒരു മാസത്തിനുള്ളിൽ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു. എന്ഗേജ്മെന്റ് മുതൽ കല്യാണം വരെയുള്ള 8 മാസത്തെ ഇടവേളയിലാണ് ഞങ്ങൾ പ്രേമിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…