മലയാള സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സൂപ്പർ ചിത്രം ദൃശ്യം 2 വിന്റെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം 22ന് തൊടുപുഴയില്‍ ആരംഭിക്കും.വിസ്‌മയ നടൻ മോഹന്‍ലാലും – പ്രമുഖ സംവിധായകൻ ജിത്തു ജോസഫും ഒന്നിച്ച മലയാളത്തിലെ ജനശ്രദ്ധ നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദൃശ്യം2 . തെലുങ്ക് പതിപ്പില്ലേ നായകന്‍ വെങ്കിടേഷാണ് .തെലുങ്കു പതിപ്പിലെ ഒരു പ്രധാന കാര്യംമെന്തെന്നാൽ മീന തന്നെയാണ് ഈ ചിത്രത്തിലും നായിക.
തൊടുപുഴയിലെ കാഞ്ഞാര്‍, വഴിത്തല പ്രദേശങ്ങളിലായിരുന്നു ദൃശ്യം സീരിസിന്റെ ഷൂട്ടിംഗ് നടന്നത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശവും തൊടുപുഴയില്‍ തന്നെയാണ് ഒരുക്കിയത്. തെലുങ്കിലെ പ്രമുഖ നടൻ വെങ്കിടേഷ് നായകനാകുന്ന ദൃശ്യം 2വിന്റെ തെലുങ്ക് പതിപ്പും ഒരുങ്ങുന്നത് കാഞ്ഞാറില്‍ തന്നെയാണ്. ദൃശ്യം കവല എന്നാണ് ഈ പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്.അത് കൊണ്ട് തന്നെ ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടായി ഈ മേഖല മാറി കഴിഞ്ഞു. അടുത്ത മാസം അവസാനത്തോടെ ദൃശ്യം 2 തെലുങ്കിന്റെ ചിത്രീകരണം ആരംഭിക്കും. ഷംന കാസിമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.താരത്തിനെ കൂടാതെ നദിയ മൊയ്തു, നരേഷ് വിജയ കൃഷ്ണ, എസ്തര്‍ അനില്‍ എന്നിവരും ചിത്രത്തിലുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…