മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ തിരക്കഥയെ ഇഴകീറി വിശകലനം ചെയ്യുകയാണ് സോഷ്യൽ മീഡിയ.
പതിവു ഉദയകൃഷ്ണ തിരക്കഥകളിൽ നിന്ന് വ്യത്യസ്തമാണ് ഈ തിരക്കഥയെന്നാണ് പടം കണ്ടിറങ്ങിവർ പറയുന്നത്. ഡബിൾ മീനിങ്ങ് ജോക്കുകളും നായകന്റെ പിറകേ നടക്കാൻ കുറേ പെണ്ണുങ്ങളും ഉദയകൃഷ്ണയുടെ സ്ക്രിപ്റ്റിൽ പതിവാണ്. എന്നാൽ, ആ പതിവുകളൊന്നും ക്രിസ്റ്റഫറിൽ ആവർത്തിക്കുന്നില്ല.
നായകന് കൃത്യമായ ഒരു വേഷം നൽകിയിട്ടുണ്ട്. നായകൻ ഏജന്റ് ആകുന്ന പതിവുകൾ ഒന്നുമില്ല. കൂടാതെ, ആദ്യം മുതൽ അവസാനം വരെ ഒരേ വേഷത്തിൽ തന്നെയാണ് നായകൻ പ്രതൃക്ഷപ്പെടുന്നത്. ഡബിൾ മീനിങ്ങ് ജോക്കുകൾ ഒന്നുമില്ലാത്ത വളരെ ഡീസന്റ് ആയ ഒരു സ്ക്രിപ്റ്റ് ആണ് ക്രിസ്റ്റഫറിന്റേത്. കൂടാതെ, ചിത്രത്തിലെ നായികമാരായി എത്തിയ എല്ലാ സ്ത്രീകൾക്കും കൃത്യമായ റോളുകളും ക്രിസ്റ്റഫറിൽ നൽകിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…