മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് ലാലേട്ടന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയൻ. വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. തിരക്കഥയൊരുക്കുന്നത് കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ ഹരികൃഷ്ണനാണ്. ഒടിയനിലേക്കെത്തിയ കഥ അദ്ദേഹം തന്നെ പങ്കുവെക്കുകയാണ്.
“സിനിമയിലേക്ക് എത്തും മുൻപ് തന്നെ മാധ്യമപ്രവർത്തനമാണ് കർമ്മ മേഖല. ഒരു ദിവസം വിദ്യാർത്ഥികൾക്കായി ക്ലാസ്സുകൾ എടുക്കാൻ എത്തിയതായിരുന്നു വഴിത്തിരിവായി മാറിയത്. ജേർണലിസം വിദ്യാർത്ഥികൾക്ക് അന്ന് ഫീച്ചർ ഉണ്ടാക്കാൻ ഒരു വിഷയം നൽകി. വിശ്വവിഖ്യാത സംവിധായകൻ ‘സ്റ്റീവൻ സ്പിൽബെർഗ് പാലക്കാടിനെ ആസ്പദമാക്കി ഒരു ചിത്രമെടുത്താൽ എങ്ങെനെയിരിക്കും’ എന്നതായിരുന്നു നൽകിയ ടോപിക്. അന്ന് ചർച്ചകളും ഫീച്ചർ തയ്യാറാക്കളുമെല്ലാം നടന്നു പക്ഷെ മനസിൽ നിന്നും ആ ചോദ്യം മാഞ്ഞില്ല. പിന്നീട് അത്തരത്തിലൊരു വിഷയത്തെ കുറിച്ച് ആലോചിച്ചു. അതാണ് എന്നെ ഒടിയനിലേക്ക് എത്തിച്ചത്” ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹരികൃഷ്ണൻ ഇത് വ്യക്തമാക്കിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…