ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പർവം. മാർച്ച് മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബിഗ് ബി എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പതിനാലു വർഷങ്ങൾക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാർച്ച് മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. മിക്ക തിയറ്ററുകളിലും ആദ്യദിവസത്തെ ഷോ നിറഞ്ഞുകഴിഞ്ഞു.
ഇതിനിടയിൽ ഭീഷ്മപർവ്വം സിനിമയുടെ സഹരചയിതാവ് രവിശങ്കർ സംവിധായകനാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ജയസൂര്യയാണ് നായകൻ. റൈറ്റർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഷാഹി കബീർ ആണ്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രചയിതാവ് ആണ് ഷാഹി കബീർ. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടൈറ്റിൽ പോസ്റ്റർ ഉൾപ്പെടെയാണ് പ്രഖ്യാപനം.
യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ, ആഷിഖ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം. ലൂക്ക, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച നിമിഷ് രവിയാണ് ക്യാമറാമാന്‍. സംഗീതം – യാക്സൻ, നേഹ, എഡിറ്റിംഗ് – കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രവീൺ ബി മേനോൻ. ഗാന രചന – അൻവർ അലി, പ്രൊഡക്ഷൻ ഡിസൈനർ – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – സമീറ സനീഷ്, അസോസിയേറ്റ് ഡയറക്ടർ – ഷെലി ശ്രീസ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പരസ്യകല – യെല്ലോ ടൂത്ത്. ചിത്രീകരണം കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി ഉടന്‍ ആരംഭിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…