രാത്രിയാത്രയിലെ ക്രൈം, സൈബർകാലത്തെ ചതി; ശ്രദ്ധേയമായി സീറ്റ്‌ നമ്പർ 32 എന്ന ഹ്രസ്വചിത്രം

സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന കാലത്ത് ശ്രദ്ധേയമായി ഒരു ഹ്രസ്വചിത്രം. സീറ്റ് നമ്പർ 32 എന്ന ഹ്രസ്വചിത്രം സൈബർ കാലത്തെ ചതിയുടെ വേറിട്ടൊരു കഥയാണ് പറയുന്നത്. ദിനേന മാധ്യമങ്ങളിൽ കാണുന്ന തരത്തിലുള്ള സൈബർ ക്രൈമുകളിലേക്കുള്ള ഒരു നോട്ടം കുടിയാണ് ഈ ചിത്രം. പ്രണയം നടിച്ചു പെൺകുട്ടികളെ പലവിധം ഉപയോഗിക്കുന്ന പല വാർത്തകളും ഓരോ ദിവസവും മാധ്യമങ്ങളിൽ വരുന്നുണ്ട്. കണ്ടു പിടിക്കപ്പെടുന്നതും അല്ലാത്തതുമായ നിരവധി കേസുകൾ ദിനംപ്രതി ഉണ്ടാകാറുണ്ട്. 2016ൽ വെറും 200 കേസുകൾ റിപ്പോർട്ട് ചെയ്തിടത്ത്, വർഷം തോറും കൂടിക്കൂടി ഇപ്പോളത് 2021ൽ 903 കേസുകൾ വരെ എത്തി നിൽക്കുന്നുവെന്ന് കേരള പോലീസിന്റെ സൈബർ സ്റാറ്റിറ്റിക്‌സ് തന്നെ പറയുന്നു.

ഇതിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകളുമുണ്ട്. പെൺകുട്ടികൾ പഠനത്തിനും മറ്റു ആവശ്യങ്ങൾക്കുമായി ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യാറുണ്ട്. രാത്രികാലയാത്രയിൽ അവർ അറിയാതെ പെട്ടുപോകുന്ന കെണികളെക്കുറിച്ചും ചർച്ച ചെയ്യുകയാണ് ഈ ചിത്രം.

ശ്രീക്കുട്ടൻ എം ഷണ്മുഖൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ഒരു ബസ് യാത്രയെ ആസ്പദമാക്കിയാണ് ചിത്രം. ദിപേഷ്, ശ്രീക്കുട്ടൻ എം ഷണ്മുഖൻ എന്നിവർ ചേർന്നാണ് രചന. അനീഷ് രവിയാണ് നിർമാണം. ജെയിംസ് വർഗീസ്, അനിൽ നാരായണൻ, ശിവ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ക്യാമറ – വിഷ്ണു എം പ്രകാശ്, എഡിറ്റർ – ടിറ്റുസ് ജോസഫ്, സംഗീതം – നിപിൻ ബെസന്ത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago